കടൽക്കൊല; നഷ്‌ടപരിഹാരവുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രിംകോടതിയിൽ

2012 ഫെബ്രുവരി 15ന് 2 മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്നതാണ് കേസ്

Update: 2022-11-11 01:01 GMT
Editor : banuisahak | By : Web Desk
Advertising

ന്യൂഡൽഹി: കടൽക്കൊല കേസിൽ നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വെടിയേറ്റ് മരിച്ച മത്സ്യ തൊഴിലാളികളുടെ ആശ്രിതർക്കൊപ്പം ബോട്ടുടമയ്ക്കും 2 കോടി രൂപ നഷ്ടപരിഹാരം നൽകിയിരുന്നു. ഈ തുകയുടെ ഒരു ഭാഗം തങ്ങൾക്കും അവകാശപെട്ടതാണ് എന്ന് ചൂണ്ടിക്കാട്ടി ബോട്ടിലെ തൊഴിലാളികളാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകിയതോടെ ഇറ്റലിയുമായുള്ള കേസ് അവസാനിപ്പിച്ചെങ്കിലും തുക പങ്കിടുന്നതിലെ തർക്കമാണ് തുടരുന്നത്. 

2012 ഫെബ്രുവരി 15ന് എൻട്രിക ലക്സി എന്ന കപ്പലിലെ 2 മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്നതാണ് കേസ്. കപ്പലില്‍ സുരക്ഷാ ജോലി ചെയ്തിരുന്ന ഇറ്റാലിയന്‍ നാവികസേനാംഗങ്ങളായ സാല്‍വത്തറോറെ ജിറോണിന്‍, മസിമിലാനോ എന്നിവരായിരുന്നു പ്രതികൾ. കേസില്‍ നഷ്ടപരിഹാരമായി 10 കോടി രൂപ ഇറ്റലി നല്‍കിയ സാഹചര്യത്തില്‍ 2021 ജൂണിലാണ് നാവികര്‍ക്കെതിരായ നടപടികൾ സുപ്രിംകോടതി അവസാനിപ്പിച്ചത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News