ബലിയറുക്കലിന്റെ ഇസ്‌ലാമിക നടപടിക്രമങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചു; ഗുജറാത്തിൽ രണ്ട് പണ്ഡിതർ അറസ്റ്റിൽ

പോസ്റ്റ് സാമുദായിക സമാധാന ലംഘനത്തിന് കാരണമാവുന്നതാണെന്നാണ് പൊലീസ് വാദം.

Update: 2024-06-28 16:42 GMT
Advertising

അഹമ്മദാബാദ്: ഈദുൽ അദ്ഹയോടനുബന്ധിച്ചുള്ള ബലിയറുക്കലിന്റെ ഇസ്‌ലാമിക നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ച രണ്ട് മുസ്‌ലിം പണ്ഡിതരെ അറസ്റ്റ് ചെയ്ത് ​ഗുജറാത്ത് പൊലീസ്.

മൗലവി അബ്ദുൽ റഹീം റാത്തോഡ്, ഷാബ്ബിർ അലി പട്ടേൽ എന്നിവരാണ് അറസ്റ്റിലായത്. വിദ്വേഷപ്രചരണം ആരോപിച്ചാണ് നടപടി. ബറൂച്ച് ജില്ലയിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

പോസ്റ്റ് സാമുദായിക സമാധാന ലംഘനത്തിന് കാരണമാവുന്നതാണെന്നാണ് പൊലീസ് വാദം. ആദ്യം അബ്ദുൽ റഹീം റാത്തോഡിനെയാണ് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം, അമോദിലെ ​ദാറുൽ ഉലൂം ബർക്കത്ത് ഇ ഖ്വാജ വൈസ് പ്രസിഡന്റായ ഷാബ്ബിറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പട്ടേലാണ് സന്ദേശം തയാറാക്കിയതെന്നും ഇത് സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കാൻ റാത്തോഡിന് കൈമാറുകയായിരുന്നു എന്നുമാണ് അന്വേഷണ സംഘം പറയുന്നത്. സമാധാനം തകർക്കുന്ന ഏതൊരു ശ്രമവും പൊലീസ് 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ടെന്ന് ബറൂച്ച് പൊലീസ് സൂപ്രണ്ട് പ്രസ്താവനയിൽ അറിയിച്ചു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News