ഹിന്ദു ക്ഷേത്രത്തില്‍ ഇസ്‍ലാമിക ആചാരപ്രകാരം വിവാഹിതരായി ദമ്പതികള്‍

രാംപൂരിലെ ഒരു ഹിന്ദു ക്ഷേത്രത്തില്‍ ഇസ്‍ലാമിക ആചാരപ്രകാരമാണ് മുസ്‍ലിം ദമ്പതികള്‍ വിവാഹിതരായത്

Update: 2023-03-07 04:47 GMT
Editor : Jaisy Thomas | By : Web Desk

ക്ഷേത്രത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ നിന്ന്

Advertising

ഷിംല: മതസൗഹാര്‍ദം വിളിച്ചോതുന്ന നിരവധി സംഭവങ്ങള്‍ക്ക് നമ്മള്‍ സാക്ഷിയായിട്ടുണ്ട്. ഞായറാഴ്ച ഷിംലയില്‍ നടന്ന വിവാഹവും മതസൗഹാര്‍ദത്തിന്‍റെ സന്ദേശം വിളിച്ചോതുന്നതായിരുന്നു. രാംപൂരിലെ ഒരു ഹിന്ദു ക്ഷേത്രത്തില്‍ ഇസ്‍ലാമിക ആചാരപ്രകാരമാണ് മുസ്‍ലിം ദമ്പതികള്‍ വിവാഹിതരായത്.

വിശ്വഹിന്ദു പരിഷത്തിന്‍റെ കീഴിലുള്ള താക്കൂർ സത്യനാരായണ ക്ഷേത്ര സമുച്ചയത്തിലാണ് വിവാഹം നടന്നത്. ക്ഷേത്രത്തിൽ നടന്ന മുസ്ലീം ദമ്പതികളുടെ വിവാഹ ചടങ്ങുകൾക്ക് സാക്ഷിയായി മുസ്‍ലിം, ഹിന്ദു സമുദായത്തിലെ ആളുകൾ ഒത്തുകൂടി.മൗലവിയുടെയും സാക്ഷികളുടെയും അഭിഭാഷകന്‍റെയും സാന്നിധ്യത്തിൽ ക്ഷേത്രപരിസരത്ത് നിക്കാഹ് ചടങ്ങുകൾ നടന്നു.മതസൗഹാർദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്രപരിസരത്ത് വിവാഹം സംഘടിപ്പിച്ചത്. വിശ്വഹിന്ദു പരിഷത്തിന്‍റെയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെയും ജില്ലാ കാര്യാലയമാണ് സത്യനാരായണ ക്ഷേത്ര സമുച്ചയം .

''വിശ്വഹിന്ദു പരിഷത്തും ആർ.എസ്.എസും മുസ്‍ലിം വിരുദ്ധരെന്ന് പലപ്പോഴും ആരോപിക്കപ്പെടാറുണ്ട്. എന്നാൽ ഇവിടെ ഒരു മുസ്‍ലിം ദമ്പതികൾ ഹിന്ദു ക്ഷേത്ര പരിസരത്ത് വിവാഹിതരായി.എല്ലാവരെയും ഉൾപ്പെടുത്തി മുന്നോട്ട് പോകാൻ സനാതന ധർമ്മം എല്ലാവരെയും പ്രചോദിപ്പിക്കുന്നു എന്നതിന് ഇത് തന്നെ ഉദാഹരണമാണ്''താക്കൂർ സത്യനാരായണ ക്ഷേത്ര ട്രസ്റ്റ് രാംപൂർ ജനറൽ സെക്രട്ടറി വിനയ് ശർമ എഎൻഐയോട് പറഞ്ഞു. ''രാംപൂരിലെ സത്യനാരായണ ക്ഷേത്ര സമുച്ചയത്തിലാണ് മകളുടെ വിവാഹം നടന്നത്.നഗരത്തിലെ ജനങ്ങൾ, അത് വിശ്വഹിന്ദു പരിഷത്തായാലും ക്ഷേത്ര ട്രസ്റ്റായാലും, ഈ കല്യാണം സംഘടിപ്പിക്കുന്നതിൽ ക്രിയാത്മകവും സജീവവുമായ സഹകരണത്തിന് നേതൃത്വം നൽകി'' ഇതോടെ ജനങ്ങൾക്കിടയിൽ സാഹോദര്യത്തിന്റെ സന്ദേശമാണ് രാംപൂരിലെ ജനങ്ങൾ നല്‍കിയത്. പരസ്പര സാഹോദര്യം നശിക്കത്തക്കവിധം ഒരാൾ മറ്റൊരാളെ തെറ്റിദ്ധരിപ്പിക്കരുത്.'' പെണ്‍കുട്ടിയുടെ പിതാവ് മഹേന്ദ്ര സിംഗ് മാലിക് പറഞ്ഞു. വധു എം.ടെക് സിവിൽ എഞ്ചിനീയറും സ്വർണമെഡൽ ജേതാവുമാണ്. വരന്‍ സിവില്‍ എഞ്ചിനീയറാണ്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News