ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം; നടപടിയാവശ്യപ്പെട്ട് പ്രിയങ്ക

ഇത്തരം പ്രവർത്തികൾ നമ്മുടെ ഭരണഘടനയുടെയും നമ്മുടെ രാജ്യത്തെ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും അവർ കൂട്ടിച്ചേർത്തു

Update: 2021-12-24 13:41 GMT
Editor : afsal137 | By : Web Desk
Advertising

ഹരിദ്വാറിൽ മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഹരിദ്വാറിലെ നികേതൻ ധാമിൽ നടന്ന ധർമ്മ സൻസദ് പരിപാടിയിലാണ് വിദ്വേഷ പ്രസംഗമുയർന്നത്. അക്രമത്തിന് പ്രേരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും അത്തരം പ്രവർത്തനങ്ങൾ ഭരണഘടന ലംഘനമാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ജുന അഖാഡയിലെ യതി നരസിംഹാനന്ദ് ഗിരിയാണ് സന്‌സദിന് നേതൃത്വം നൽകിയത്. വർഗീയ കലാപത്തിന് ആഹ്വാനം നടത്തിയ ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്.

        അതേസമയം പ്രഭാഷകർക്കും സംഘാടകർക്കും എതിരെ നടപടി വേണമെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സാകേത് ഗോഖലെയും ആവശ്യപ്പെട്ടു. ഹരിദ്വാർ ജില്ലയിലെ ജ്വാലപൂർ പൊലീസ് സ്റ്റേഷനിൽ അദ്ദേഹം പരാതി സമർപ്പിക്കുകയും ചെയ്തു.''നമ്മുടെ മുൻ പ്രധാനമന്ത്രിയെ കൊലപ്പെടുത്താനും വിവിധ സമുദായങ്ങൾക്കെതിരെ അക്രമം അഴിച്ചു വിടാനും ആഹ്വാനം ചെയ്ത ഇക്കൂട്ടർ ഒരിക്കലും നിയമ കുരുക്കിൽ നിന്നും രക്ഷപ്പെടാൻ പാടില്ല.' പ്രയങ്ക ട്വിറ്ററിൽ കുറിച്ചു.

ഇത്തരം പ്രവർത്തികൾ നമ്മുടെ ഭരണഘടനയുടെയും നമ്മുടെ രാജ്യത്തെ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും അവർ കൂട്ടിച്ചേർത്തു. ഇതോടെ രാജ്യത്തെ മറ്റു പ്രതിപക്ഷ പാർട്ടികളും വിദ്വേഷ പ്രസംഗത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News