2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്: പാര്‍ട്ടിയെയും അണികളെയും സജ്ജമാക്കാനുള്ള പദ്ധതികളുമായി മുസ്‍ലിം ലീഗ്

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 75-ാം വാര്‍ഷികാഘോഷങ്ങളുടെ സമാപനസമ്മേളനം നവംബറില്‍ ഡല്‍ഹിയില്‍ നടക്കും

Update: 2023-07-22 02:10 GMT
Editor : Shaheer | By : Web Desk
Advertising

ബംഗളൂരു: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുന്‍പായി പാര്‍ട്ടിയെയും അണികളെയും സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് മുസ്‍ലിം ലീഗ്. അംഗത്വ ക്യാംപയിന്‍ ദേശീയാടിസ്ഥാനത്തില്‍ വിജയിപ്പിക്കുക, ഡിസംബറില്‍ തന്നെ ഡല്‍ഹിയിലെ ദേശീയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുക തുടങ്ങിയ പദ്ധതികളാണ് ഇപ്പോള്‍ ലീഗിനു മുന്നിലുള്ളത്.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 75-ാം വാര്‍ഷികാഘോഷങ്ങളുടെ സമാപനസമ്മേളനം നവംബറില്‍ ഡല്‍ഹിയില്‍ നടക്കും. കേരളവും തമിഴ്‌നാടുമൊഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടി നേതാക്കള്‍ക്കുള്ള നേതൃക്യാംപും അംഗത്വവിതരണ പരിശീലന ക്യാംപും കഴിഞ്ഞ ദിവസമാണ് ബംഗളൂരുവില്‍ സമാപിച്ചത്. ഓണ്‍ലൈന്‍ വഴി പുതിയ അംഗങ്ങളെ ചേര്‍ക്കാനുള്ള പരിശീലന പരിപാടിയില്‍ നാലു സംസ്ഥാനങ്ങളില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ സംബന്ധിച്ചു.

Full View

നവംബര്‍ 16ന് ഡല്‍ഹിയിലെ താല്‍ക്കട്ടോറ സ്‌റ്റേഡിയത്തിലാണ് പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി പാര്‍ട്ടിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ പരമാവധി അംഗങ്ങളെ ചേര്‍ക്കാനും കമ്മിറ്റികളെ പുനഃസംഘടിപ്പിക്കാനുമുള്ള ശ്രമത്തിലാണ് ലീഗ് നേതൃത്വം.

Summary: Muslim League to empower the party and workers ahead of the 2024 Lok Sabha elections

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News