മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.വി.എ 225 സീറ്റില്‍ വിജയിക്കും-ശരത് പവാര്‍

'2019ല്‍ 48 ലോക്‌സഭാ സീറ്റില്‍ വെറും ആറിടത്തു മാത്രമാണു പ്രതിപക്ഷത്തിനു വിജയിക്കാനായത്. 2024ല്‍ എത്തിയപ്പോള്‍ അത് 31 ആയി ഉയര്‍ന്നു.'

Update: 2024-07-11 16:59 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡി സഖ്യം വമ്പന്‍ വിജയം നേടുമെന്ന് എന്‍.സി.പി(എസ്.പി) നേതാവ് ശരത് പവാര്‍. ആകെ 288 സീറ്റില്‍ 225ഉം സഖ്യം നേടുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ട്രെന്‍ഡ് ആവര്‍ത്തിക്കുമെന്നാണ് പവാറിന്‍റെ അവകാശവാദം.

മുംബൈയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോഴാണ് ശരത് പവാറിന്റെ വന്‍ പ്രഖ്യാപനം. 2019ല്‍ 48 ലോക്‌സഭാ സീറ്റില്‍ വെറും ആറിടത്തു മാത്രമാണു പ്രതിപക്ഷത്തിനു വിജയിക്കാനായത്. എന്നാല്‍, 2024ല്‍ എത്തിയപ്പോള്‍ അത് 31 ആയി ഉയര്‍ന്നിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്ര തെറ്റായ കൈകളിലാണുള്ളത്. മാറ്റത്തിന്റെ സൂചന നല്‍കുന്ന ഫലമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 288ല്‍ പ്രതിപക്ഷം 225 സീറ്റില്‍ വിജയിക്കുമെന്നും ശരത് പവാര്‍ കൂട്ടിച്ചേര്‍ത്തു.

മുംബൈയിലെ യശ്വന്ത്‌റാവു സെന്ററില്‍ നടന്ന എന്‍.സി.പി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. ചടങ്ങില്‍ ബി.ജെ.പി വിട്ട ലാത്തൂര്‍ ഉദ്ഗീര്‍ എം.എല്‍.എ സുധാകര്‍റാവു ബലേറാവുവിന് പവാര്‍ എന്‍.സി.പി അംഗത്വം നല്‍കിയിരുന്നു. സുപ്രിയ സുലെ, ജയന്ത് പാട്ടീല്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

Summary: Oppn will win 225 seats in Maharashtra assembly polls, says Sharad Pawar

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News