തന്‍റെ പിതാവ് മുഖ്യമന്ത്രിയാകണമെന്നാണ് കര്‍ണാടകയുടെ ആഗ്രഹം: സിദ്ധരാമയ്യയുടെ മകന്‍
ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ ഞങ്ങൾ എന്തും ചെയ്യും
മൈസൂരു: കോൺഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്നും ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നും കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനുമായ യതീന്ദ്ര സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു.തന്‍റെ പിതാവ് കര്‍ണാടകയുടെ മുഖ്യമന്ത്രിയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ ഞങ്ങൾ എന്തും ചെയ്യും. കർണാടകയുടെ താൽപര്യം കണക്കിലെടുത്ത് എന്‍റെ പിതാവ് മുഖ്യമന്ത്രിയാകണം'' എ.എൻ.ഐയോട് സംസാരിക്കവെ യതീന്ദ്ര പറഞ്ഞു.വരുണ മണ്ഡലത്തില്‍ നിന്നും പിതാവ് വന്‍ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.''ഒരു മകനെന്നെ നിലയില്‍ എന്‍റെ അച്ഛന്‍ തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് എന്‍റെ ആഗ്രഹം. സംസ്ഥാനത്തെ ഒരു വ്യക്തിയെന്ന നിലയില്‍ കഴിഞ്ഞ തവണത്തെ അദ്ദേഹത്തിന്‍റെ ഭരണം മികച്ചതായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായാല്‍ ബി.ജെ.പി ഭരണത്തിലെ അഴിമതിയും ദുർഭരണവും അദ്ദേഹം തിരുത്തും.'' സിദ്ധരാമയ്യ പറഞ്ഞു.
കനത്ത സുരക്ഷയിൽ ഇന്ന് രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്.മെയ് 10 ന് അവസാനിച്ച വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോളുകൾ തൂക്കു നിയമസഭയാണ് പ്രവചിച്ചത്. ചിലത് ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നും പ്രവചിച്ചിരുന്നു.