നാഗാലാൻഡിൽ ഭരണമുറപ്പിച്ച് ബി.ജെ.പി സഖ്യത്തിന്റെ മുന്നേറ്റം
ത്രിപുരയിൽ തുടക്കത്തിൽ ബി.ജെ.പി വൻ മുന്നേറ്റം നടത്തിയെങ്കിലും ഇപ്പോൾ ലീഡ് നില മാറിമറിയുകയാണ്.
കൊഹിമ: നാഗാലാൻഡിൽ ഭരണമുറപ്പിച്ച് ബി.ജെ.പി-എൻ.ഡി.പി.പി സഖ്യത്തിന്റെ മുന്നേറ്റം. ആകെയുള്ള 60 സീറ്റിൽ 48 സീറ്റിലും ബി.ജെ.പി-എൻ.ഡി.പി.പി സഖ്യമാണ് ലീഡ് ചെയ്യുന്നത്. എൻ.ഡി.പി.പിയാണ് 36 സീറ്റുകളിൽ ലീഡ് ചെയ്യുന്നത്. എൻ.പി.എഫ് ആറ് സീറ്റുകളിലും കോൺഗ്രസ് ഒരു സീറ്റിലും എൻ.പി.പി മൂന്ന് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
ത്രിപുരയിൽ തുടക്കത്തിൽ ബി.ജെ.പി വൻ മുന്നേറ്റം നടത്തിയെങ്കിലും ഇപ്പോൾ ലീഡ് നില മാറിമറിയുകയാണ്. 30 സീറ്റിൽ ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്. 15 സീറ്റിൽ സി.പി.എമ്മും നാല് സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുന്നുണ്ട്. ടി.എം.പി 11 സീറ്റിൽ ലീഡ് ചെയ്യുന്നു.
മേഘാലയയിൽ തൃണമൂൽ കോൺഗ്രസ് നടത്തുന്ന മുന്നേറ്റമാണ് ഈ തെരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം. 13 സീറ്റുകളിലാണ് ടി.എം.സി ലീഡ് ചെയ്യുന്നത്. എൻ.പി.പി 20 സീറ്റുകളിലാണ് മുന്നേറുന്നത്. ബി.ജെ.പിയും കോൺഗ്രസും 10 വീതം സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്.