വിലക്കയറ്റത്തിനെതിരെ ആനപ്പുറത്ത് കയറി പ്രതിഷേധിച്ച് നവജ്യോത് സിങ് സിദ്ദു

ആനയോളം വിലക്കയറ്റം എന്നെഴുതിയ ബാനറുമായാണ് ആനപ്പുറത്ത് യാത്രചെയ്തത്

Update: 2022-05-19 08:37 GMT
Advertising

പട്യാല: വിലക്കയറ്റത്തിനെതിര വ്യത്യസ്തമായ പ്രതിഷേധവുമായി പഞ്ചാബ് കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു. പഞ്ചാബിലെ പട്യാല ജില്ലയിൽ ആനയോളം വിലക്കയറ്റം എന്നെഴുതിയ ബാനറുമായി ആനപ്പുറത്ത് യാത്ര ചെയ്താണ് പ്രതിഷേധം. മാധ്യമങ്ങളോട് സംസാരിച്ച ക്രിക്കറ്റ് താരവും രാഷ്ട്രീയക്കാരനും ആനയോളം വലിയ നിരക്കിലാണ് വില ഉയരുന്നതെന്നാണ് പറയുന്നതെന്ന് സിദ്ദു പറഞ്ഞു.

കടുകെണ്ണയുടെ വില 75 രൂപയിൽ നിന്ന് 190 രൂപയായും പരിപ്പ് 80 രൂപയിൽ നിന്ന് 130 രൂപയായും ഉയർന്നു. അതേസമയം ആളുകൾക്ക് ഈ നിരക്കിൽ ചിക്കൻ വാങ്ങാം. ഇത് പാവപ്പെട്ടവരെയും ഇടത്തരക്കാരെയും കർഷകരെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അവശ്യസാധനങ്ങളുടെ വില പ്രത്യേകിച്ച് ഇന്ധനം, പാചക വാതകം, പാചക എണ്ണ എന്നിവയുടെ വില കുത്തനെ വർധിപ്പിച്ചതിന് പ്രതിപക്ഷ പാർട്ടികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും കേന്ദ്രം നേരിടുന്നത് വലിയ വെല്ലുവിളിയാണ്. സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരുമാകുന്നുവെന്നാണ് സാഹചര്യം സൂചിപ്പിക്കുന്നത്. പണപ്പെരുപ്പം സമ്പന്നരെയല്ല, ദരിദ്രരെയാണ് ബാധിക്കുന്നതെന്ന് കഴിഞ്ഞ മാസം അമൃത്സറിൽ നടന്ന ഒരു പ്രതിഷേധത്തിനിടെ അദ്ദേഹം പറഞ്ഞിരുന്നു.

പാചകവാതക സിലിണ്ടറിന് 3.50 രൂപയാണ് ഇന്ന് വർധിച്ചത്. രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് പാചകവാതക സിലിണ്ടറിന് വില വർധിപ്പിക്കുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News