നവജ്യോത് സിങ് സിദ്ദു പുറത്തേക്ക്; രവ്‌നീത് സിങ് ബിട്ടു പുതിയ പിസിസി അധ്യക്ഷനായേക്കും

സിദ്ധുവിന്‍റെ ആവശ്യങ്ങൾക്ക് വഴങ്ങേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം. രാജി ഹൈക്കമാൻഡ് ഉടൻ അംഗീകരിച്ചേക്കും

Update: 2021-10-06 01:20 GMT
Editor : Nisri MK | By : Web Desk
Advertising

പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും നവജോത് സിങ് സിദ്ദു പുറത്തേക്ക്. സിദ്ധുവിന്‍റെ ആവശ്യങ്ങൾക്ക് വഴങ്ങേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം. രാജി ഹൈക്കമാൻഡ് ഉടൻ അംഗീകരിച്ചേക്കും. രവ്നീത് സിങ്ങ് ബട്ടുവിനെയാണ് പുതിയ പി സി സി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

നവ്ജ്യോത്സിം​ഗ് സിദ്ദുവിന്‍റെ സമ്മര്‍ദ്ദത്തിനൊടുവിലാണ് അമരീന്ദര്‍ സിംങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ചരൺജിത് സിം​ഗ് ചന്നിയെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കിയത്.എന്നാല്‍ അതിന് പിന്നാലെ പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനം സിദ്ധു രാജിവെച്ചത് കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. പിന്നീട് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി നേരിട്ടെത്തി സിദ്ദുവുമായി ചർച്ച നടത്തിയെങ്കിലും ഡിജിപി ,സംസ്ഥാന അഡ്വക്കേറ്റ് ജനറൽ എന്നിവരെ മാറ്റണമെന്ന ആവശ്യത്തിൽ സിദ്ദു ഉറച്ച് നിന്നു.

സിദ്ദുവിന്‍റെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ചന്നി ആദ്യ ഘട്ടത്തിൽ ഉറപ്പു നൽകിയെങ്കിലും മന്ത്രിമാരെ ഉൾപ്പെടെ മാറ്റണമെന്ന ആവശ്യത്തിൽ ഹൈക്കമാൻഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇന്ന് ഡൽഹിയിലെത്തിയ മുഖ്യമന്ത്രി ചരൺജിത് ചന്നി ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയിൽ സിദ്ദുവിന്‍റെ ആവശ്യങ്ങൾക്ക് വഴങ്ങേണ്ടതില്ല എന്ന തീരുമാനത്തിലേക്കാണെത്തിയത്. സിദ്ദുവിന്‍റെ രാജി അംഗീകരിച്ച് ഉടൻ തീരുമാനമുണ്ടായേക്കും.

പുതിയ പിസിസി അധ്യക്ഷനെ ഉടൻ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ട്. പുതിയ പിസിസി അധ്യക്ഷസ്ഥാനത്തേക്ക് മുതിർന്ന നേതാവായ രവനീത് സിങ്ങ് ബട്ടുവിനെയാണ് ഹൈക്കമാൻഡ് പരിഗണിക്കുന്നത്.


Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News