നാഷനൽ കോൺഫറൻസ് എംഎൽഎ ശ്രീനഗര്‍ വിമാനത്താവളത്തിൽ കസ്റ്റഡിയിൽ

ബാഗിൽ വെടിയുണ്ടകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു

Update: 2024-10-27 19:38 GMT
Editor : Shaheer | By : Web Desk
Advertising

ശ്രീനഗർ: ജമ്മു കശ്മീർ എംഎൽഎ ശ്രീനഗർ വിമാനത്താവളത്തിൽ കസ്റ്റഡിയിൽ. നാഷനൽ കോൺഫറൻസ് നേതാവ് ബഷീർ അഹ്മദ് വീരിയാണ് പിടിയിലായത്. ബാഗിൽ വെടിയുണ്ടകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എംഎൽഎയെ പൊലീസിന് കൈമാറിയിട്ടുണ്ട്.

ബാഗിൽ രണ്ട് ബോംബുകളുണ്ടായിരുന്നുവെന്നാണ് വിമാനത്താവളം വൃത്തങ്ങൾ പറയുന്നത്. എക്‌സ് റേ പരിശോധനയിൽ സ്‌ഫോടകവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് എംഎൽഎയെ ചോദ്യംചെയ്യുകയായിരുന്നു.

ശ്രീഗുഫ്‌വാര-ബിജെബെഹര എംഎൽഎയാണ് ബഷീർ വീരി.

Summary: National Conference MLA Bashir Ahmad Veeri detained at Srinagar airport

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News