നീറ്റ് പരീക്ഷാ ക്രമക്കേട്; വിഷയം പാർലമെന്റിൽ അവതരിപ്പിക്കാൻ പ്രതിപക്ഷം

പരീക്ഷാ ക്രമക്കേടിൽ ചർച്ച ആവശ്യപ്പെട്ട് സഭയിൽ നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം

Update: 2024-06-27 13:28 GMT
Advertising

ഡൽഹി: നീറ്റ് വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ തീരുമാനിച്ച് പ്രതിപക്ഷം. വിഷയം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ അവതരിപ്പിക്കും. നീറ്റ് പരീക്ഷാ ക്രമക്കേടിൽ ചർച്ച ആവശ്യപ്പെട്ട് സഭയിൽ നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന ഇൻഡ്യാ മുന്നണി യോഗത്തിലാണ് ഇതുമായി തീരുമാനമായത്. പാർലമെന്റിൽ സ്വീകരിക്കേണ്ട തുടർനടപടികളും യോഗത്തിൽ ചർച്ചയായി.

കെ.സി വേണുഗോപാൽ, ജയ് റാം രമേശ്, രാഹുൽ ഗാന്ധി, സന്ദീപ് പഠക്, അഭയ് കുശ്വാഹ, ശരത് പവാർ, സുപ്രിയ സുലെ, എൻ.കെ പ്രേമചന്ദ്രൻ, ഇ.ടി മുഹമ്മദ് ബഷീർ, കെ രാധാകൃഷ്ണൻ, പി സന്തോഷ് കുമാർ, ജോസ് കെ മാണി, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News