നീറ്റ് പരീക്ഷാ ക്രമക്കേട്: ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജി പരി​ഗണിക്കുക

Update: 2024-07-18 01:21 GMT
Advertising

ഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പരീക്ഷ റദ്ദാക്കണമെന്നും വീണ്ടും മൂല്യനിർണയം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള നാല്പതോളം ഹരജികളാണ് സുപ്രിംകോടതി പരിഗണിക്കുക. എന്നാൽ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്നാണ് കേന്ദ്രസർക്കാരിന്റെയും എൻ.ടി.എ യുടേയും നിലപാട്. വ്യാപക ക്രമക്കേടുകൾ കണ്ടെത്താത്ത പശ്ചാത്തലത്തിൽ പുനപരീക്ഷ ആവശ്യമില്ലെന്നാണ് കേന്ദ്രസർക്കാരിന്റെയും എൻ.ടി.എ യുടേയും വാദം. ഇത് ചൂണ്ടിക്കാട്ടുന്ന സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ഇന്ന് വിശദമായ വാദങ്ങൾക്ക് ശേഷം സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും. കഴിഞ്ഞ തവണ ഹരജികൾ പരിഗണിച്ചപ്പോൾ പരീക്ഷയുടെ വിശ്വാസ്യത തകർന്നുവെന്ന് ബോധ്യപ്പെട്ടാൽ പുനപരീക്ഷ വേണ്ടിവരുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി.പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. അതിനിടെ കഴിഞ്ഞ ദിവസം നീറ്റ് യു.ജി കൗൺസിലിങ് നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണവും പുരോഗമിക്കുകയാണ്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News