പുതിയ ക്രിമിനൽ നിയമങ്ങളിൽ പുനരാലോചന വേണം; രാഷ്ട്രപതിക്ക് സി.പി.ഐ (എം.എൽ) എം.പിമാരുടെ കത്ത്

നിയമങ്ങൾ ജൂലൈ ഒന്നിന് നടപ്പാക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിരുന്നു

Update: 2024-06-28 10:30 GMT
Advertising

ഡൽഹി: ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നത് മാറ്റിവയ്ക്കാനാവശ്യപ്പെട്ട് സി.പി.ഐ (എം.എൽ) ലിബറേഷൻ എം.പിമാർ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ചു. വിഷയത്തിൽ രാഷ്ട്രപതിയുടെ "അടിയന്തര ഇടപെടൽ" ആവശ്യപ്പെട്ടാണ് കത്ത്.

ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, എന്നീ മൂന്ന് പുതിയ ക്രിമിനൽ കോഡുകളെക്കുറിച്ച് സമൂഹത്തിൻ്റെ വിവിധ വിഭാഗങ്ങളിൽ നിന്ന് ആശങ്കളുയരുന്നുണ്ടെന്ന് ചുണ്ടിക്കാണിച്ചാണ് സി.പി.ഐ (എം.എൽ) ലിബറേഷൻ എം.പി മാരായ സുദാമ പ്രസാദും, രാജാ റാം സിംഗും രാഷ്ട്രപതിയെ സമീപിച്ചത്.

പൗരന്മാർ ആസ്വദിക്കുന്ന അടിസ്ഥാന പൗരാവകാശങ്ങൾ, പ്രത്യേകിച്ച്, സംസാര സ്വാതന്ത്ര്യം, സമ്മേളനത്തിനുള്ള അവകാശം, സഹവസിക്കാനുള്ള അവകാശം, പ്രകടനത്തിനുള്ള അവകാശം, മറ്റ് പൗരാവകാശങ്ങൾ എന്നിവയെ ക്രിമിനൽ കുറ്റമാക്കുന്ന നിരവധി ക്രൂരമായ വ്യവസ്ഥകളാണ് നിയമത്തിലുള്ളതെന്നും എംപിമാർ പറഞ്ഞു.

പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ ഒന്ന് മുതൽ നടപ്പാക്കുന്നത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ കഴിഞ്ഞ ശനിയാഴ്ച്ചയാണ് പുറത്തിറക്കിയത്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലാണ് നിയമങ്ങൾ പാസാക്കിയത്.

1860ലെ ​ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ന് (ഐ.​പി.​സി) പ​ക​രം ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത, 1898ലെ ​ക്രി​മി​ന​ൽ ന​ട​പ​ടി​ച്ച​ട്ട​ത്തി​ന് (സി.​ആ​ർ.​പി.​സി) പ​ക​രം ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സം​ഹി​ത, 1872ലെ ​ഇ​ന്ത്യ​ൻ തെ​ളി​വ് നി​യ​മ​ത്തി​ന് പ​ക​രം ഭാ​ര​തീ​യ സാ​ക്ഷ്യ എ​ന്നീ ബി​ല്ലു​ക​ളാ​ണ് പാലർലമെന്റ് പാസാക്കിയത്.

ഇതിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഇവ നിയമമായി മാറിയിരുന്നു. ആൾക്കൂട്ട ആക്രമണങ്ങൾ ക്രിമിനൽ കുറ്റമാകുന്നതാണ് പുതിയ നിയമങ്ങൾ. അന്വേഷണവും കുറ്റപത്രസമർപ്പണവുമടക്കമുള്ള നടപടികൾക്ക് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. കൊളോണിയൽ കാലഘട്ടത്തിലെ ക്രിമിനൽ നിയമങ്ങൾ ഭാരതീയമാക്കാനുദ്ദേശിച്ചാണ് പരിഷ്കരണമെന്ന് കേന്ദ്ര സർക്കാർ പറയുന്നു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News