4,200 കോടി ചെലവഴിച്ച് ആദായനികുതി പോർട്ടൽ മാറ്റിയതെന്തിനെന്ന് ശശി തരൂർ; 'കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കി'
ആദായനികുതി ഓൺലൈനായി നൽകുന്നതിനുള്ള പുതുക്കിയ പോർട്ടലിനെതിരെയാണ് ശശി തരൂർ രംഗത്തെത്തിയത്
4,200 കോടി രൂപ ചെലവഴിച്ചിട്ടും ആദായനികുതി പോർട്ടൽ ഉപയോഗ സൗഹൃദമാക്കാൻ സർക്കാറിനായില്ലെന്ന് കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് ശശി തരൂർ. പകരം കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു. ആദായനികുതി ഓൺലൈനായി നൽകുന്നതിനുള്ള പുതുക്കിയ പോർട്ടലിനെതിരെയാണ് ശശി തരൂർ രംഗത്തെത്തിയത്.
പുതിയ പോർട്ടലിന്റെ മിക്കവാറും എല്ലാ ഘടകങ്ങളും പ്രവർത്തനരഹിതമാണ്. ലോഗിങ്ങിന് കൂടുതൽ സമയമെടുക്കുന്നുവെന്നും ശശി തരൂർ പരാതി ഉന്നയിച്ചു. പഴയ പോർട്ടൽ വർഷങ്ങളായി സുഗമമായി പ്രവർത്തിക്കുമ്പോൾ എന്തിനാണ് മാറ്റാൻ സർക്കാർ തീരുമാനമെടുത്തതെന്നും അദ്ദേഹം ചോദിച്ചു.
സാമ്പത്തിക വർഷം അവസാനിക്കുന്നതിന് തൊട്ടുമുമ്പോ പുതിയ വർഷത്തിന്റെ തുടക്കത്തിലോ പോർട്ടൽ ആരംഭിക്കുന്നതായിരുന്നു ബുദ്ധിപൂർവം ചെയ്യേണ്ടിയിരുന്നത്. ഇത്രയും കോടി മുടക്കി പരിഷ്കരിച്ചത് എന്തിനെന്ന് വ്യക്തമാക്കണമെന്നും ശശി തരൂർ പറഞ്ഞു.
The rationale for a new portal is to provide a more user-friendly, modern &seamless experience to users. However, even after spending ₹4200cr on its renovation, the Govt has failed to attain the objective & created a mess instead. This is a replay of the chaos w/the GST portal.
— Shashi Tharoor (@ShashiTharoor) July 6, 2021