പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ഈ മാസം 28ന്

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുന്നത്

Update: 2023-05-16 08:41 GMT
Editor : Jaisy Thomas | By : Web Desk

പുതിയ പാര്‍ലമെന്‍റ് മന്ദിരം

Advertising

ഡല്‍ഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ഈ മാസം 28ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യും . 970 കോടി രൂപ ചെലവിലാണ് പുതിയ പാർലമെന്‍റ് മന്ദിരം നിർമിച്ചിരിക്കുന്നത്.മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുന്നത്.

നാലു നിലകളുള്ള മന്ദിരത്തിന് വിശാലമായ കോൺസ്റ്റ്റ്റ്യൂഷന്‍ ഹാൾ, എംപിമാർക്കായി പ്രത്യേക ലോഞ്ച്,വിപുലമായ ലൈബ്രറി സമ്മേളനമുറികൾ, ഡൈനിങ് ഏരിയ,വിശാലമായ പാർക്കിങ് സൗകര്യം എന്നിവയുണ്ടാകും. 93 വർഷം പഴക്കമുള്ള നിലവിലെ മന്ദിരം പാർലമെന്‍റുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് ഉപയോഗിക്കും.ടാറ്റ പ്രോജക്ട്സ് ലിമിറ്റഡിനാണ് നിർമ്മാണ കരാർ. പാർലമെന്‍റ് ഹൗസ് എസ്റ്റേറ്റിലെ നൂറ്റി എട്ടാം പ്ലോട്ടിലാണ് 64,000 ചതുരശ്ര മീറ്റർ ഉള്ള പുതിയ മന്ദിരം നിർമ്മിച്ചിരിക്കുന്നത്. ലോക്സഭയിൽ 888 ഉം രാജ്യസഭയിൽ 384 ഉം ഇരിപ്പിടം ഒരുക്കും. 2020 ഡിസംബറിലാണ് പ്രധാനമന്ത്രി പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനവും ഭൂമി പൂജയും നിര്‍വഹിച്ചത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി (NIFT) രൂപകൽപന ചെയ്ത പുതിയ യൂണിഫോമായിരിക്കും ഇരുസഭകളിലെയും ജീവനക്കാര്‍ ധരിക്കുക. പുതിയ ഘടനയിൽ മൂന്ന് വാതിലുകളാണുള്ളത് - ഗ്യാൻ ദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാർ, കൂടാതെ എംപിമാർക്കും വിഐപികൾക്കും സന്ദർശകർക്കും പ്രത്യേക എൻട്രികൾ ഉണ്ട്.പാർലമെന്റിന്റെ വർഷകാല സമ്മേളനം പുതിയ കെട്ടിടത്തിൽ നടക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News