'കോർപ്പറേറ്റുകൾക്കായി കോൺഗ്രസ് - കമ്യൂണിസ്റ്റ് സൗഹൃദ മത്സരം': വിഴിഞ്ഞം പദ്ധതിയെ കുറിച്ച് നിർമല സീതാരാമൻ

'വിഴിഞ്ഞത്ത് കോണ്‍ഗ്രസ് ക്ഷണിച്ച കോർപ്പറേറ്റുകളെ ഇടതുപക്ഷം നിലനിർത്തി'

Update: 2022-12-21 11:32 GMT
Advertising

ഡല്‍ഹി: വിഴിഞ്ഞം പദ്ധതിയില്‍ കേരള സർക്കാരിനെയും പ്രതിപക്ഷത്തെയും പരിഹസിച്ച് ധനമന്ത്രി നിർമല സീതാരാമന്‍. കോർപ്പറേറ്റുകൾക്ക് വേണ്ടി കോൺഗ്രസ് - കമ്യൂണിസ്റ്റ് സൗഹൃദ മത്സരമാണ്. കോൺഗ്രസ് വിഴിഞ്ഞം പദ്ധതിക്കായി കോർപ്പറേറ്റുകളെ ക്ഷണിച്ചു. കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നപ്പോൾ പദ്ധതിയില്‍ നിന്ന് പിന്മാറിയില്ലെന്നും നിർമല സീതാരാമൻ പാർലമെന്‍റിൽ പറഞ്ഞു.

രാജ്യസഭയില്‍ ധനവിനിയോഗ ബില്ലിനിടെ നടന്ന ചര്‍ച്ചയിലാണ് നിര്‍മല സീതാരാമന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിഴിഞ്ഞം പദ്ധതിക്കായി അദാനി രംഗത്തുവന്നപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വാഗതം ചെയ്തു. പിന്നീട് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പദ്ധതി റദ്ദാക്കിയില്ലെന്ന് നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി. കോര്‍പ്പറേറ്റുകള്‍ക്കെതിരെ വാദിക്കുന്നവര്‍ കേരളത്തില്‍ കോര്‍പ്പറേറ്റുകള്‍ക്കായി സൌഹൃദ മത്സരത്തിലാണെന്നും മന്ത്രി പറഞ്ഞു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News