'നീയൊരു പെണ്ണാണ്, നിനക്ക് ഒന്നുമറിയില്ല'; നിയമസഭയിൽ വനിതാ എം.എൽ.എയെ അധിക്ഷേപിച്ച് നിതീഷ് കുമാർ
നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിൽ പ്രകോപിതനായാണ് നിതീഷ് കുമാറിന്റെ അധിക്ഷേപം.
പട്‌ന: ബിഹാർ നിയമസഭയിൽ വനിതാ എം.എൽ.എയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. സഭയിൽ പ്രതിപക്ഷ എം.എൽ.എമാരുടെ പ്രതിഷേധത്തിനിടെ ആയിരുന്നു മുഖ്യമന്ത്രിയുടെ അധിക്ഷേപം. ആർ.ജെ.ഡി എം.എൽ.എ ആയ രേഖാ ദേവിക്കെതിരെയാണ് നിതീഷ് കുമാർ അധിക്ഷ പരാമർശം നടത്തിയത്.
"Arey Mahila ho...... Kuch Jaanti nahi ho..." CM Nitish Kumar to RJD MLA Rekha Devi.
— Mohammed Zubair (@zoo_bear) July 24, 2024
Imagine the outrage by Media, BJP and Women Commission, If Nitish Kumar wasn't part of NDA. pic.twitter.com/xWkoR0w5fN
സംവരണം, ബിഹാറിന്റെ പ്രത്യേക പദവി തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് മുഖ്യമന്ത്രി സംസാരിക്കുമ്പോൾ രേഖാ ദേവി പ്രതിഷേധിച്ചത്. തന്നെ സംസാരിക്കാൻ അനുവദിക്കാത്തതിൽ കുപിതനായാണ് നിതീഷ് വിവാദ പരാമർശം നടത്തിയത്. 'നീയൊരു പെണ്ണാണ്, നിനക്ക് ഒന്നുമറിയില്ല' എന്നായിരുന്നു നിതീഷിന്റെ ആക്ഷേപം.
മുഖ്യമന്ത്രിയുടെ അധിക്ഷേപത്തിന് പിന്നാലെ ആർ.ജെ.ഡി, കോൺഗ്രസ്, ഇടത് പാർട്ടികൾ എന്നിവർ വൻ പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിന് പ്രത്യേക പദവി പ്രഖ്യാപിക്കാത്തതിനും സംസ്ഥാന സർക്കാർ സംവരണ നിയമങ്ങൾ ഭേദഗതി ചെയ്തതിനും എതിരെയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.