കോവിഡ് കേസുകളിൽ ക്രമാതീതമായ കുറവ്; നിയന്ത്രണങ്ങൾ നീക്കാനൊരുങ്ങി അസം

സംസ്ഥാനത്തെ രാത്രികാല കർഫ്യൂ ഒഴിവാക്കും. സിനിമാ ശാലകൾ, ഷോപ്പിങ് മാളുകൾ എന്നിവയ്ക്ക് പൂർണ്ണമായി പ്രവർത്തിക്കാം

Update: 2022-02-07 15:21 GMT
Advertising

കോവിഡ് കേസുകളിൽ ക്രമാതീതമായ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നീക്കാനൊരുങ്ങി അസം. ഫെബ്രുവരി 15ഓടെ സംസ്ഥാനത്തെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ വ്യക്തമാക്കി. എന്നാല്‍, മാസ്ക്, സാനിറ്റൈസർ ഉപയോഗം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.  

സംസ്ഥാനത്തെ രാത്രികാല കർഫ്യൂ ഒഴിവാക്കും. സിനിമാ ശാലകൾ, ഷോപ്പിങ് മാളുകൾ എന്നിവയ്ക്ക് പൂർണ്ണമായി പ്രവർത്തിക്കാം. രണ്ട് വാക്സിനുകൾ സ്വീകരിച്ച എല്ലാവർക്കും വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്യാം. 

മജുലി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും പരീക്ഷകളും നടത്താന്‍ തീരുമാനമായി. പരീക്ഷകൾ ആരംഭിക്കുന്നതിന് മുമ്പ് യോഗ്യരായ വിദ്യാർഥികൾ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഒമ്പത് മുതൽ മുതിർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ ഓഫ് ലൈൻ ക്ലാസുകളുമുണ്ടാകും. 

24 മണിക്കൂറിനിടെ 256 പുതിയ കോവിഡ് കേസുകളാണ് അസമില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം പ്രതിദിനം 8000 കേസുകൾ വരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ഇതുവരെ 7.2 ലക്ഷം പേർക്കാണ് അസമിൽ രോഗബാധയുണ്ടായത്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News