ദേശീയതലത്തിൽ എൻ.ആർ.സി തയ്യാറാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ
സുപ്രീംകോടതിയുടെ നിർദേശപ്രകാരം അസമിൽ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടുത്തിയവരുടെയും ഒഴിവാക്കിയവരുടെയും പട്ടിക 2019 ആഗസ്റ്റ് 31 പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും എഴുതി നൽകിയ മറുപടിയിൽ നിത്യാനന്ദ റായ് പറഞ്ഞു.
ദേശീയ തലത്തിൽ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ കേന്ദ്രസർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ലോക്‌സഭയിൽ അറിയിച്ചു. മാല റോയിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയ തലത്തിൽ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ ഇതുവരെ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടില്ല. സുപ്രീംകോടതിയുടെ നിർദേശപ്രകാരം അസമിൽ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടുത്തിയവരുടെയും ഒഴിവാക്കിയവരുടെയും പട്ടിക 2019 ആഗസ്റ്റ് 31 പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും എഴുതി നൽകിയ മറുപടിയിൽ നിത്യാനന്ദ റായ് പറഞ്ഞു.
2019ൽ പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് പിന്നാലെ രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റർ തയ്യാറാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. പിന്നീട് പലഘട്ടങ്ങളിലും നടപടികൾ ആരംഭിച്ചിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് പാർലമെന്റിനെ അറിയിച്ചു. അതിനിടെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് അമിത് ഷാ ആവർത്തിച്ചിരുന്നു.