രജിസ്ട്രി രേഖകളിൽ ഇനി ഉറുദു, പേർഷ്യൻ വാക്കുകൾ വേണ്ട; പകരം ഹിന്ദിമതിയെന്ന് യോഗി സർക്കാർ

സബ്‌രജിസ്ട്രാർ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്കുള്ള നിർബന്ധിത ഉറുദു പരീക്ഷയും നിർത്തലാക്കും

Update: 2023-12-07 13:45 GMT
Advertising

ലഖ്‌നൗ: രജ്‌സ്ട്രി രേഖകളിലെ ഉറുദു, പേർഷ്യൻ വാക്കുകൾ നീക്കം ചെയ്യാനൊരുങ്ങി യോഗി സർക്കാർ. ഈ വാക്കുകൾക്ക് പകരമായി തതുല്യമായ ഹിന്ദി വാക്കുകൾ ഉപയോഗിക്കും. കൂടാതെ സബ്‌രജിസ്ട്രാർ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ നിർബന്ധിത ഉറുദു പരീക്ഷ എഴുതുകയും വേണ്ട. ഇതിനായി 1908 ലെ സ്റ്റാമ്പ് ആൻഡ് രജിസ്‌ട്രേഷൻ ആക്ട് ഭേദഗതി ചെയ്യും.

നിലവിൽ പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) പരീക്ഷയിൽ തെരഞ്ഞടുക്കപ്പെട്ടാലും. സ്ഥിര ജോലിക്ക് വേണ്ടി സബ് രജിസ്ട്രാർമാർ ഉറുദു പരീക്ഷയിൽ വിജയിക്കേണ്ടതായിട്ടുണ്ട്. ഒദ്യോഗിക രേഖകളിൽ വ്യാപകമായി ഉറുദു, പേർഷ്യൻ വാക്കുകൾ ഉപയോഗിക്കുന്നതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം.

ഈ ടെസ്റ്റിന് പങ്കെടുക്കുന്നതിന് മുന്നോടിയായി ഉദ്യോഗാർഥികൾ ഒരു ട്രെയിനിംഗ് കോഴ്‌സ് അന്റൻഡ് ചെയ്യേണ്ടതുണ്ട്. ഇതിൽ ഉറുദു എഴുത്ത്, ടൈപ്പിങ്, സംസാരം വ്യാകരണം, തർജ്ജമ എന്നിവ പരിശീലിക്കും. ഇതിനായി ഏകദേശം രണ്ടുവർഷമെടുക്കും. ഈ സമയത്ത് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾ പ്രൊബേഷൻ പീരിയഡിലായിരിക്കും. ഈ പരീക്ഷയിൽ വിജയിക്കാതെ ഇവരുടെ ജോലി സ്ഥിരപ്പെടുകയില്ല. പുതിയ ഭേദഗതി വരുന്നതോടെ ഇതിന് പകരം കംപ്യുട്ടർ പരിജ്ഞാനമായിരിക്കും പരിശോധിക്കുക.

ഇതിനായുള്ള നിർദേശം സർക്കാർ ഉടൻ തന്നെ മന്ത്രിസഭയിൽ അവതരിപ്പിക്കും. ഇത് ഉദ്യോഗാർഥികൾക്ക് സഹായകരമാകുന്നതിനൊപ്പം സർക്കാർ രേഖകളുടെ ഭാഷ പൊതുജനങ്ങൾക്കും മനസിലാക്കാൻ സഹായിക്കുമെന്നാണ് സർക്കാർ വാദം. നിലവിൽ താലൂക്കുകളിലും കോടതികളിലും പൊലീസ് സ്റ്റേഷനുകളിലും ഉറുദു, പേർഷ്യൻ വാക്കുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News