പെഗാസസ് നിർമാതാക്കളെ നിരോധിക്കില്ലെന്ന് കേന്ദ്രം

Update: 2021-12-03 14:48 GMT
Advertising

വിവാദ ഇസ്രായേലി ചാര സോഫ്റ്റ്‌വെയർ പെഗാസസ് നിർമാതാക്കളായ എൻ.എസ്.ഓ ഗ്രൂപ്പിനെ നിരോധിക്കാൻ ആലോചനയില്ലെന്ന് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രി രാജീവ് ചാന്ദ്രശേഖറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വ്യക്തികളുടെ വിവരങ്ങൾ ചോർത്തിയെന്ന ആരോപണം നേരിടുന്ന എൻ.എസ്.ഓ ഗ്രൂപ്പിനെ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ അത്തരമൊരു തീരുമാനമെടുത്തിട്ടുണ്ടെന്നോയെന്ന ചോദ്യത്തിനുള്ള മറുപടി ആയിട്ടാണ് മന്ത്രിയുടെ മറുപടി.

സർക്കാർ ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ തുടങ്ങിയവരിൽ ചാരവൃത്തി നടത്താൻ വിദേശ സർക്കാരുകൾക്ക് സോഫ്റ്റ്‌വെയർ വില്പന നടത്തിയെന്ന് ആരോപിച്ചാണ് കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. റഷ്യയിലെ പോസിറ്റീവ് ടെക്‌നോളജീസ്, സിംഗപ്പൂരിലെ കമ്പ്യൂട്ടർ സെക്യൂരിറ്റി ഇനിഷ്യേറ്റിവ് എന്നീ കമ്പനികളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കരിമ്പട്ടികയിൽ ഉൾപെടുത്തിയതോടെ ഈ കമ്പനിയിലേക്കുള്ള അമേരിക്കയിൽനിന്നുള്ള കയറ്റുമതി നിയന്ത്രിക്കപ്പെടും.

ഏകാധിപത്യ ഭരണകൂടങ്ങൾക്ക് ഹാക്കിങ് ഉപകരണങ്ങൾ വിൽക്കുന്നതിന് പേരുകേട്ട കമ്പനികളാണ് എൻ.എസ്.ഒയും കാണ്ടിരുവും. എന്നാൽ തങ്ങൾ നിയമ പാലന, രഹസ്യാന്വേഷണ ഏജൻസികൾക്ക് മാത്രമാണ് തങ്ങളുടെ ഉത്പന്നങ്ങൾ വിളിക്കുന്നതെന്ന് എൻ.എസ്.ഒ പറയുന്നു.

Summary : "No Proposal For Banning NSO Group": Government In Parliament

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News