പശ്ചിമഘട്ടത്തിൽ കനത്ത മഴ, ഉഡുപ്പിയിൽ രണ്ട് പേർ മുങ്ങിമരിച്ചു; ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം

ഡൽഹിയിൽ പ്രളയ ഭീതിയുയര്‍ത്തി യമുനാ നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽ തുടരുകയാണ്.

Update: 2023-07-24 15:55 GMT
Advertising

പശ്ചിമഘട്ടത്തിൽ കനത്ത മഴയെ തുടർന്ന് ദക്ഷിണ കന്നട നദികളിൽ ജലനിരപ്പ് അപകടാവസ്ഥയിൽ. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഉഡുപ്പിയിൽ രണ്ട് പേർ മുങ്ങിമരിച്ചു. 

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. ഡൽഹിയിൽ പ്രളയ ഭീതിയുയര്‍ത്തി യമുനാ നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 

മഴയിലും മേഘവിസ്ഫോടനത്തിലും ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹിമാചലിലും ഉത്തരാഖണ്ഡിലും അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ബദ്രിനാഥ് ദേശീയ പാതയിലെ ഒരു ഭാഗം കനത്ത മഴയിലും മണ്ണിടിച്ചിലും ഒലിച്ചു പോയി. രുദ്രപ്രയാഗില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഋഷികേശ്- ബദ്രീനാഥ് ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടു.

യു.പിയില്‍ ഹിന്‍ഡന്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ നോയിഡയില്‍ വെളളപ്പൊക്ക മുന്നറിയിപ്പ് നല്‍കി. മഹാരാഷ്ട്രയിലും ഗുജറാത്തിലും പ്രളയ സമാനമായ സാഹചര്യം ആണ്. മഹാരാഷ്ട്രയില്‍ നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് ഓറഞ്ച് പ്രഖ്യാപിച്ചു.

ഗുജറാത്തില്‍ ജുനഗഡ് ജില്ലയില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. 24 മണിക്കൂറിനുളളില്‍ 241 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ഒമ്പത് മരണങ്ങളും സ്ഥിരീകരിച്ചു. 3000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഗുജറാത്തില്‍ രണ്ട് ദേശീയപാതകളും 10 സംസ്ഥാന പാതകളും 300 ഗ്രാമീണ പാതകളും പൂര്‍ണമായും അടച്ചു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News