നോവവാക്‌സ് കോവിഡ് വാക്‌സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി
ഇന്ത്യയിൽ കോവോവാക്സ് എന്ന പേരിലാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്‌സിൻ പുറത്തിറക്കുന്നത്
നോവവാക്സ് കോവിഡ് വാക്സിന് ഡി.സി.ജി.ഐ( ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ) യുടെ അനുമതി. 12 വയസിന് മുകളിലുള്ളവർക്ക് അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകിയത്. നോവവാക്സ് വാക്സിൻ കൗമാരക്കാർക്ക് നൽകാനുള്ള അനുമതി ആദ്യം ലഭിക്കുന്നത് ഇന്ത്യയിലാണ്. രാജ്യത്ത് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്സിനാണിത്.
അമേരിക്കന്‍ മരുന്ന് നിര്‍മാണ കമ്പനിയായ നോവവാക്സ് ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി നേരത്തെ ധാരണയിലെത്തിയിരുന്നു. കോവോവാക്‌സ് എന്ന പേരിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്‍ പുറത്തിറക്കുന്നത്.
രാജ്യത്ത് 12 മുതല്‍ 14 വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. ഒരു വാക്സിന്‍ മാത്രമാണ് നിലവില്‍ വിതരണം ചെയ്യുന്നത്. വരും ദിവസങ്ങളില്‍ പുതുതായി അനുമതി ലഭിച്ച വാക്സിനും വിതരണം ചെയ്ത് തുടങ്ങുമെന്നാണ് വിവരം. കൊറോണ വൈറസിനെതിരെ 80ശതമാനം ഫലപ്രദമാണ് തങ്ങളുടെ വാക്സിനെന്ന് നോവാവാക്സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Novavax and Serum Institute of India Announce First Emergency Use Authorization of Novavax' COVID-19 Vaccine in Adolescents ≥12 to <18 in India: https://t.co/rYDgw9jNM0
— Novavax (@Novavax) March 22, 2022