2025 ഓടെ ക്യാൻസർ രോഗികളുടെ എണ്ണം മൂന്ന് കോടിയിലെത്തും; പ്രതിവർഷം എട്ട്‌ലക്ഷം വർധനവ്- റിപ്പോർട്ട്

പുരുഷന്മാരിലാണെന്ന് രോഗം കൂടുതലായും കണ്ടെത്തുന്നതെന്ന് ഐസിഎംആറിന്റെ പുതിയ റിപ്പോർട്ട്

Update: 2022-05-15 03:01 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: രാജ്യത്ത് 2025ഓടെ ക്യാൻസർ രോഗികളുടെ എണ്ണം മൂന്ന് കോടിയിലേക്ക് എത്തുമെന്ന് ഐസിഎംആർ. പ്രതിവർഷം രോഗികളുടെ എണ്ണത്തിൽ എട്ട് ലക്ഷം വർധനവുണ്ടാകുമെന്നാണ്  കണക്ക്. രോഗം കണ്ടെത്തുന്നത് കൂടുതലായും പുരുഷന്മാരിലാണെന്നും ഐസിഎംആറിന്റെ പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആരോഗ്യരംഗത്ത് രാജ്യം നേരിടാൻ പോകുന്ന വലിയ വെല്ലുവിളിയായി ക്യാൻസർ രോഗികളുടെ വർധനവ് മാറുമെന്നാണ് ഐസിഎംആർ പുറത്ത് വിട്ട റിപ്പോർട്ടിലുള്ളത്. നിലവിൽ രണ്ടരക്കോടിയോളം അർബുദ രോഗബാധിതരാണ് രാജ്യത്തുള്ളത്. 2025ഓടെ രോഗികളുടെ എണ്ണം മൂന്ന് കോടിയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ. പ്രതിവർഷം രോഗികളുടെ എണ്ണത്തിൽ എട്ട് ലക്ഷം വർധനവുണ്ടാകുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ശ്വാസകോശം, സ്തനം,അന്നനാളം, വായ, കരൾ എന്നീ അവയവങ്ങളെയാണ് രോഗം കൂടുതൽ ബാധിക്കുന്നത്. വടക്കേ ഇന്ത്യയിലാണ് കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2021ൽ 2408 പേർക്ക് രോഗം സ്ഥിരീകരിച്ചു.വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ 2177 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മിസോറാം, ഡൽഹി, മേഖാലയ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗികളുള്ളത്. ദേശീയ കുടുംബാരോഗ്യ സർവേ പുറത്തിറക്കിയ അവസാന റിപ്പോർട്ടിൽ കേരളത്തിൽ 3.5 ശതമാനമാണ് അർബുദ രോഗികളുള്ളത്. രോഗം കൂടുതലായും ബാധിക്കുന്നത് പുരുഷന്മാരെയാണെന്നും കണക്കുകളുണ്ട്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News