'കൂടുതൽ അംഗങ്ങളെ ഉൾകൊള്ളാൻ കഴിയുന്ന പാർലമെന്റ് മന്ദിരം കാലഘട്ടത്തിന്റെ ആവശ്യം'; എംപിമാരുടെ എണ്ണം വർധിപ്പിക്കുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി

888 അംഗങ്ങളെ ഉൾക്കൊള്ളുന്ന വിധത്തിലാണ് ലോക്സഭാ ഹാൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്, രാജ്യസഭാ ഹാളിൽ 384 പേർക്ക് ഇരിക്കാൻ കഴിയും

Update: 2023-05-28 11:16 GMT
Editor : abs | By : Web Desk
Advertising

ന്യൂഡല്‍ഹി: കൂടുതൽ അംഗങ്ങളെ ഉൾകൊള്ളാൻ കഴിയുന്നതാണ് പുതിയ പാർലമെന്റ് മന്ദിരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, എംപിമാരുടെ എണ്ണം വർധിക്കുമെന്ന സൂചന നൽകിയായിരുന്നു പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. 888 അംഗങ്ങളെ ഉൾക്കൊള്ളുന്ന വിധത്തിലാണ് ലോക്സഭാ ഹാൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്, രാജ്യസഭാ ഹാളിൽ 384 പേർക്ക് ഇരിക്കാൻ കഴിയും. പാർലമെന്റിന്റെ സംയുക്ത സമ്മേളനങ്ങൾക്കായി ലോക്‌സഭയിൽ 1,272 സീറ്റുകൾ വരെ ഉൾക്കൊള്ളാനാകും. ലോക്സഭാ സീറ്റുകളുടെ എണ്ണം കൂട്ടാന്‍ കേന്ദ്രം ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട് . ഇപ്പോഴത്തെ സീറ്റുകളുടെ എണ്ണത്തിന് 2026 വരെയാണ് കാലാവധി. മണ്ഡലപുനര്‍നിര്‍ണയമുണ്ടായാല്‍ സീറ്റുകളുടെ എണ്ണം കൂടും. 

അമൃത് മഹോത്സവത്തില്‍ ജനങ്ങള്‍ക്കുള്ള ഉപഹാരമാണ് പുതിയ പാർലമെന്‍റ്  മന്ദിരമെന്ന് പ്രധാനമന്ത്രി പറഞ്ഞു.വൈവിധ്യങ്ങളുടെ ഉദാഹരണവും ജനാധിപത്യത്തിന്റെ പ്രകാശവുമാണ് പുതിയ മന്ദിരമെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പുതിയ മന്ദിരം 140 കോടി ജനങ്ങളുടെ പ്രതീക്ഷയുടെ പ്രതീകമാണ്. സ്വാതന്ത്ര സമര സേനാനികളുടെ സ്വപ്നം പൂർത്തിയാക്കുന്ന ഒന്നായി പുതിയ പാർലമെന്റ് മന്ദിരം മാറും, ലോകം ഇന്ന് പ്രതീക്ഷയോടെ ഇന്ത്യയെ നോക്കുന്നു പവിത്രമായ ചെങ്കോലിന്റെ മഹിമ തിരിച്ച് കൊണ്ട് വരാൻ കഴിഞ്ഞതിൽ കൃതജ്ഞത ഉണ്ട്. നമ്മുടെ ജനാധിപത്യമാണ് നമ്മുടെ ശക്തി. ഇതിന്റെ പ്രതീകമാണ് ഈ മന്ദിരം വികസന യാത്രയിലെ ചരിത്ര മുഹൂര്‍ത്തമാണിത് ഇന്നത്തെ ദിവസം ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പുരോഹിതൻമാരുടെ നേതൃത്വത്തിൽ നടന്ന പൂജയോടെയായിരുന്നു ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്. തമിഴ്‌നാട്ടിൽനിന്ന് കൊണ്ടുവന്ന ചെങ്കോൽ പ്രധാനമന്ത്രി ഏറ്റുവാങ്ങി സ്പീക്കറുടെ കസേരക്ക് പിന്നിൽ സ്ഥാപിച്ചു. പുതിയ 75 രൂപ നാണയം പുറത്തിറക്കിഅതേസമയം, രാഷ്ട്രപതിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് എന്നാവശ്യപ്പെട്ട് 20 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചു. ഇന്ന് ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുപോൽ പറഞ്ഞു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News