ഒഡീഷ ട്രെയിന്‍ അപകടം; ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിന്‍ ദുരന്തങ്ങളില്‍ ഒന്ന്
രാത്രി 7.20ഓടെ നടന്ന അപകടത്തില്‍ ഒരേ സമയത്ത് മൂന്ന് ട്രെയിനുകളാണ് അങ്ങോട്ടും ഇങ്ങോട്ടുമായി കൂട്ടിയിടിച്ചത്.
രാജ്യത്തെ തന്നെ നടുക്കിയ ഒഡീഷയിലെ ബാലസോർ ട്രെയിൻ അപകടത്തിൽ മരണം 233 ആയി. 900ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോച്ചുകളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങളില്‍ ഒന്നിനാണ് ഇന്നലെ രാജ്യം സാക്ഷിയായത്. രാത്രി 7.20ഓടെ നടന്ന അപകടത്തില്‍ ഒരേ സമയത്ത് മൂന്ന് ട്രെയിനുകളാണ് അങ്ങോട്ടും ഇങ്ങോട്ടുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ നിലവില്‍ ബാലസോറിലെ ആശുപത്രികളിലും കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
അപകടത്തില്‍പ്പെട്ട ട്രെയിനുകള്‍
ഷാലിമാർ- ചെന്നൈ കോറമാണ്ഡൽ എക്‍സ്പ്രസ്, യശ്വന്ത്പുർ- ഹൗറ എക്‍സ്പ്രസ്, ഒരു ഗുഡ്സ് ട്രെയിന്‍
അപകടം നടന്നതിങ്ങനെ...
ഉച്ചകഴിഞ്ഞ് 3.20ന് ഷാലിമാർ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ഷാലിമാർ-ചെന്നൈ കോറോമാണ്ടൽ എക്‌സ്‌പ്രസ് 6.30നാണ് ബാലസോറിലെത്തിയത്. അവിടെ നിന്ന് യാത്ര തുടര്‍ന്ന ട്രെയിന്‍ രാത്രി 7.20ഓടെ ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ആ കൂട്ടിയിടിയില്‍ കോറമാണ്ഡൽ എക്‍സ്പ്രസിന്‍റെ 12 ബോഗികൾ പാളം തെറ്റുകയും ബോഗികളിലേക്ക് യശ്വന്ത്പുർ- ഹൗറ എക്‍സ്പ്രസ് ഇടിച്ചുകയറുകയും ചെയ്തു.
ഇടിയുടെ ആഘാതത്തിൽ യശ്വന്ത്പുർ- ഹൗറ എക്‍പ്രസിന്‍റെ നാല് ബോഗികളും പാളം തെറ്റി. കൂട്ടിയിടിക്ക് പിന്നാലെ തൊട്ടടുത്തുണ്ടായിരുന്ന ചരക്കുവണ്ടിയിലേക്കും കോച്ചുകള്‍ മറിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിലാണ് മൂന്ന് അപകടങ്ങളും സംഭവിച്ചത്.
ഡൗൺ ലൈനിലുണ്ടായിരുന്ന ഹൗറ സൂപ്പർഫാസ്റ്റ് വൈകിട്ട് 6.55നും അപ് ലൈനിലെ കോറോമാണ്ടൽ രാത്രി ഏഴിനുമാണ് പാളം തെറ്റിയതെന്ന് അധികൃതർ പറഞ്ഞു.
ഒഡീഷ ട്രെയിന്‍ അപകടത്തിലെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍
- അപകടത്തില്‍പ്പെട്ട ട്രെയിനുകളിലൊന്നിലെ ഒരു ബോഗിയില്‍ നിന്ന് ഇനിയും ആളുകളെ രക്ഷിക്കാനായിട്ടില്ല. 200 ആംബുലൻസുകൾ, 50 ബസുകൾ, 45 മൊബൈൽ ഹെൽത്ത് യൂണിറ്റുകൾ, രക്ഷാപ്രവർത്തനങ്ങൾക്കായി 1,200 പേരടങ്ങുന്ന സംഘവും അപകടസ്ഥലത്തുണ്ട്.
- ട്രെയിന്‍ കൂട്ടിയിടിയുടെ ആഘാതത്തില്‍ സംഭവസ്ഥലത്തെ റെയില്‍വേ ട്രാക്കുകളും പൂര്‍ണമായും നശിച്ചിട്ടുണ്ട്.
- രാജ്യത്തെ തന്നെ കണ്ണീരിലാഴ്ത്തിയ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
- പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പി.എം.എൻ.ആർ.എഫ്) നിന്ന് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും അധിക നഷ്ടപരിഹാരമായി പ്രഖ്യാപിച്ചു.
- ഒഡീഷ സർക്കാർ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ്‍ലൈന്‍ നമ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 033-26382217 (ഹൗറ), 8972073925 (ഖരഗ്പൂർ), 8249591559 (ബാലസോർ), 044- 25330952 (ചെന്നൈ) . 06782-262286 (ഒഡീഷ)