ട്രെയിൻ യാത്രയ്ക്ക് ഇനി പഴയ ടിക്കറ്റ നിരക്ക്; സ്‌പെഷ്യൽ ടാഗ് നിർത്തലാക്കും

സോണൽ ഓഫീസർമാർക്ക് റെയിൽവേ ബോർഡ് അയച്ച കത്തിലാണ് അറിയിപ്പ്

Update: 2021-11-13 01:53 GMT
Editor : Dibin Gopan | By : Web Desk
Advertising

കോവിഡ് ഭീഷണി ഒഴിയുന്നതോടെ രാജ്യത്തെ ട്രെയിൻ സർവീസുകൾ സാധാരണ നിലയിലാവുന്നു. മെയിൽ, എക്‌സ്പ്രസ് ട്രെയിനുകൾക്കുള്ള സ്‌പെഷ്യൽ ടാഗ് നിർത്തലാക്കും. കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് അടിയന്തര പ്രാബല്യത്തോടെ മടങ്ങാനും വ്യക്തമാക്കി ഇന്ത്യൻ റെയിൽവേ ഉത്തരവ് ഇറക്കി.

ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയെങ്കിലും സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ മാത്രമാണ് റെയിൽവേ നടത്തിയിരുന്നത്. ആദ്യം ദീർഘദൂര ട്രെയിനുകളാണ് സർവീസ് തുടങ്ങിയത്. പിന്നീട് പാസഞ്ചർ തീവണ്ടികളും സ്‌പെഷ്യൽ ടാഗോടെയാണ് ഓടിച്ചിരുന്നത്. എന്നാൽ ഇനി ഇവ സാധാരണ നമ്പറിൽ പ്രവർത്തിപ്പിക്കാമെന്നും കോവിഡിന് മുമ്പുള്ള നിരക്കിലേക്ക് മാറണമെന്നും ആണ് നിർദേശം. സോണൽ ഓഫീസർമാർക്ക് റെയിൽവേ ബോർഡ് അയച്ച കത്തിലാണ് അറിയിപ്പ്.

എന്നാൽ അൺറിസർവ്ഡ് യാത്ര പുനഃസ്ഥാപിക്കുക രോഗവ്യാപനം കുറഞ്ഞ ഇടങ്ങളിൽ മാത്രമായിരിക്കും.നിലവിൽ സെക്കൻഡ് ക്ലാസുകളിലടക്കം റിസർവ് ചെയ്യുന്ന ട്രെയിനുകൾ മറ്റിളവുകൾ നൽകുന്നത് വരെ അതേ പടി നിലനിൽക്കുമെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News