മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം

മുല്ലപ്പെരിയാറിന്റെ പൂർണ അധികാരം തമിഴ്‌നാടിനാണെന്നും സ്റ്റാലിൻ സർക്കാർ ഇത് അട്ടിമറിക്കുകയാണെന്നും മുഖ്യമന്ത്രി മാപ്പുപറയണമെന്നും ഒപിഎസ്

Update: 2021-11-09 14:45 GMT
Advertising

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർത്തണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. എഐഎഡിഎംകെയും ബിജെപിയുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മുൻമുഖ്യമന്ത്രി ഒ പനീർശെൽവത്തിന്റെ നേതൃത്വത്തിലായിരുന്നു കമ്പത്ത് എഐഎഡിഎംകെ പ്രതിഷേധം നടത്തിയത്. മുല്ലപ്പെരിയാറിന്റെ പൂർണ അധികാരം തമിഴ്‌നാടിനാണെന്നും സ്റ്റാലിൻ സർക്കാർ ഇത് അട്ടിമറിക്കുകയാണെന്നും മുഖ്യമന്ത്രി മാപ്പുപറയണമെന്നും ഒപിഎസ് ആവശ്യപ്പെട്ടു. മരം മുറിക്കൽ വിവാദത്തിലും മാപ്പ് പറയണമെന്ന് ഒ.പി.എസ് ആവശ്യപ്പെട്ടു. ജലനിരപ്പ് 142 അടിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News