അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം; പാർലമെന്റ് നിർത്തിവെച്ചു
പാർലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
Update: 2023-02-06 06:36 GMT
ന്യൂഡൽഹി: ഗൗതം അദാനിക്കെതിരെ സുപ്രിംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. 16 പ്രതിപക്ഷ പാർട്ടികളും സംയുക്തമായാണ് പ്രതിഷേധിക്കുന്നത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഇരു സഭകളും ഉച്ചക്ക് രണ്ടുമണിവരെ നിർത്തിവെച്ചു.
രാവിലെ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷം യോഗം ചേർന്നിരുന്നു. ഇത്രയധികം തെളിവുകൾ പുറത്തുവന്നിട്ടും അദാനി ഗ്രൂപ്പിനെ കുറിച്ച് ഒരു വാക്ക് പോലും പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്ന് ഖാർഗെ പറഞ്ഞു. ഈ വിഷയത്തിൽ പാർലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.