മാറിവരുന്ന സാഹചര്യങ്ങളില്‍ നമ്മുടെ വാക്സിനുകള്‍ ഫലപ്രദമല്ലാതായി മാറിയേക്കാം; വി.കെ പോള്‍

ചൊവ്വാഴ്ച സി.ഐ.ഐ പാർട്ണർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

Update: 2021-12-15 04:48 GMT
Editor : Jaisy Thomas | By : Web Desk
Advertising

മാറിവരുന്ന സാഹചര്യങ്ങളിൽ നമ്മുടെ വാക്സിനുകൾ ഫലപ്രദമല്ലാതാകാനുള്ള സാധ്യതയുണ്ടെന്ന് നീതി ആയോഗ് അംഗം ഡോ.വി.കെ പോൾ പറഞ്ഞു. വകഭേദങ്ങളുടെ സ്വഭാവം മാറുന്നതിനനുസരിച്ച് അതിനോട് വേഗത്തിൽ പൊരുത്തപ്പെടാൻ കഴിയുന്ന വാക്സിൻ ഇന്ത്യയിലുണ്ടാകണമെന്ന് പോള്‍ കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച സി.ഐ.ഐ പാർട്ണർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാർവത്രിക വാക്‌സിൻ കവറേജ് ഉണ്ടെന്നും എല്ലാവര്‍ക്കും ഉറപ്പാക്കുന്നതിനുമാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും പോൾ പറഞ്ഞു. പകർച്ചവ്യാധിയെ നേരിടാൻ കൂടുതല്‍ കണ്ടെത്തലുകള്‍ നടത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒമിക്രോൺ സ്ഥിരീകരിച്ചതിന് ശേഷമുള്ള മൂന്നാഴ്ചത്തെ അനുഭവത്തിന്‍റെ പശ്ചാത്തലത്തിൽ, എന്തെല്ലാം സംശയങ്ങൾ ഉയർന്നുവന്നുവെന്ന് നമ്മൾ കണ്ടു. അവയിൽ ചിലത് യഥാർത്ഥമായിരിക്കാം. എന്നാൽ നമുക്ക് ഇപ്പോഴും അന്തിമ ചിത്രം ലഭിച്ചിട്ടില്ലെന്നും പോള്‍ കൂട്ടിച്ചേര്‍ത്തു.

മാറിവരുന്ന സാഹചര്യങ്ങളോട് വേഗത്തിൽ പൊരുത്തപ്പെടാൻ കഴിയുന്ന വാക്‌സിൻ പ്ലാറ്റ്‌ഫോമുകൾ ഉണ്ടെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കണം. വകഭേദങ്ങളുടെ സ്വഭാവം മാറുന്നതിനനുസരിച്ച്, നമ്മൾ അതിനൊത്ത് മുന്നോട്ട് പോകണമെന്നും വി.കെ പോള്‍ പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News