കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കഴിഞ്ഞ 6 മാസത്തിനിടെ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തത് 2.90 ലക്ഷം കേസുകള്‍

ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 2,91,423 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്

Update: 2021-09-19 12:51 GMT
Advertising

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ  ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തത് 2.90. ലക്ഷം കേസുകള്‍.  ഏപ്രില്‍ 19 മുതല്‍ സെപ്റ്റംബര്‍ 17 വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മാസ്ക് ധരിക്കാത്തവര്‍ക്കെതിരെയാണ്.

ഡല്‍ഹി പോലീസിന്‍റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ ആറു മാസത്തിനിടെ 2,91,423. കേസുകളാണ് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് തലസ്ഥാന നഗരിയില്‍ രജിസ്റ്റര്‍ ചെയ്തത്. അതില്‍ 2,56,616. കേസുകളും മാസ്ക് ധരിക്കാത്തവര്‍ക്കെതിരായ കേസുകളാണ്. സാമൂഹിക അകലം പാലിക്കാത്തതിന് 29,698. പേര്‍ക്കെതിരെയും , വലിയ തിരക്കുകള്‍ സൃഷിടിച്ചതിന് 1463 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

മെയ് 31 മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതടക്കം കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിന് ശേഷമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

Contributor - Web Desk

contributor

Similar News