പാകിസ്താൻ ജയിച്ചത് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കിയ അധ്യാപിക അറസ്റ്റിൽ

രാജസ്ഥാനിലെ നീരജ മോദി സ്‌കൂളിൽ ജോലി ചെയ്യുന്ന നഫീസ അത്താരി എന്ന അധ്യാപികയെയാണ് ഉദയ്പുരിലെ അമ്പമാത പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി മുമ്പാകെ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു.

Update: 2021-10-27 15:32 GMT
Editor : rishad | By : Web Desk
Advertising

ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്താൻ നേടിയ ജയം വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കിയ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ നീരജ മോദി സ്‌കൂളിൽ ജോലി ചെയ്യുന്ന നഫീസ അത്താരി എന്ന അധ്യാപികയെയാണ് ഉദയ്പുരിലെ അമ്പമാത പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി മുമ്പാകെ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു.

ഐപിസി സെക്ഷൻ 153(ബി) പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അമ്പമാതാ പൊലീസ് ഓഫീസർ നർപത് സിങ് പറഞ്ഞു. അധ്യാപികയെ സ്കൂള്‍ അധികൃതര്‍ നേരത്തെ പുറത്താക്കിയിരുന്നു.

'ഞങ്ങൾ ജയിച്ചു' എന്ന അടിക്കുറിപ്പോടെയാണ് അവർ ഫോട്ടോ പങ്കുവച്ചത്. സ്റ്റാറ്റസ് കണ്ടതോടെ ഒരു കുട്ടിയുടെ രക്ഷിതാവ് നിങ്ങൾ പാകിസ്താനെയാണോ പിന്തുണയ്ക്കുന്നത് എന്നു ചോദിച്ചു. 'അതേ' എന്നായിരുന്നു അധ്യാപികയുടെ മറുപടി. പിന്നാലെ സ്റ്റാറ്റസ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. തുടർന്നാണ് മാനേജ്‌മെന്റ് ഇവർക്കെതിരെ നടപടിയെടുത്തത്.

ഞായറാഴ്ച ദുബായിൽ നടന്ന മത്സരത്തിൽ 10 വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം 13 പന്തുകൾ ശേഷിക്കേ വിക്കറ്റ് നഷ്ടപ്പെടുത്താതെ പാകിസ്താൻ അടിച്ചെടുത്തു. ലോകകപ്പിൽ ആദ്യമായിട്ടാണ് പാകിസ്താന്‍ ഇന്ത്യയെ തോൽപ്പിക്കുന്നത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News