മണിപ്പൂർ കലാപം: പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും
ചർച്ച അനന്തമായി നീട്ടി കൊണ്ടുപോകാൻ കഴിയില്ലെന്നാണ് പ്രതിപക്ഷത്തിൻ്റെ നിലപാട്.
Update: 2023-07-21 00:57 GMT
ഡൽഹി: മണിപ്പൂർ കലാപം സംബന്ധിച്ച ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാർലമെൻ്റിൻ്റെ ഇരു സഭകളിലും പ്രതിഷേധിക്കും. മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും അനന്തമായി നീട്ടി കൊണ്ട് പോകാൻ കഴിയില്ലെന്നാണ് പ്രതിപക്ഷത്തിൻ്റെ നിലപാട്.
മണിപ്പൂർ കലാപം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ഇന്നും വിവിധ പ്രതിപക്ഷ എംപിമാർ അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകും. ഡൽഹി ഓർഡിനൻസിന് പകരമുള്ള നിയമ നിർമാണം ഉൾപ്പടെ 31 ബില്ലുകൾ ആണ് ആഗസ്റ്റ് 11 വരെ നീളുന്ന വർഷകാല സമ്മേളന കാലയളവിൽ പാസാക്കി എടുക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.