പെഗാസസ് ഫോൺ ചോർത്തലിൽ പാർലമെന്‍റില്‍ ചർച്ചയാവാമെന്ന് കേന്ദ്രം
കേന്ദ്രനിലപാട് തള്ളിയ പ്രതിപക്ഷം ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു
പെഗാസസ് ഫോൺ ചോർത്തലിൽ പാർലമെന്‍റില്‍ ചർച്ചയാവാമെന്ന് കേന്ദ്രസർക്കാർ. ഐടി മന്ത്രി അശ്വിനി വൈഷ്ണവ മറുപടി പറയുമെന്ന് പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. കേന്ദ്രനിലപാട് തള്ളിയ പ്രതിപക്ഷം ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു. പെഗാസസ് ഹരജികളിൽ സുപ്രിം കോടതി അടുത്തയാഴ്ച വാദം കേൾക്കും.
പെഗാസസ് ഫോൺ ചോർത്തലിൽ തുടർച്ചയായി ഒമ്പതാം ദിവസവും പാർലമെന്റിന്‍റെ ഇരു സഭകളും പ്രക്ഷുബ്ദമായി. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ പാർലമെന്‍റില്‍ ചർച്ചയാകാമെന്ന് പാർലമെന്‍റികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ലോക്സഭയെ അറിയിച്ചത്. ചർച്ചയ്ക്ക് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ മറുപടി പറയുന്നുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ കേന്ദ്ര നിലപാട് തള്ളിയ പ്രതിപക്ഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ പെഗാസസ് ഫോൺ ചോർത്തലിൽ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു. പെഗാസസ് പ്രധാനപ്പെട്ട വിഷയമല്ലെന്നും ജനങ്ങളെ ബാധിക്കുന്ന വിഷയമാണ് പാർലമെന്‍റില്‍ ചർച്ച ചെയ്യേണ്ടതെന്നും പ്രഹ്ലാദ് ജോഷി നിലപാട് എടുത്തു ഇതോടെ ലോക്സഭ വീണ്ടും സഭ പ്രക്ഷുബ്ദമാവുകയും ഇന്നത്തേയ്ക്ക് പിരിയുകയും ചെയ്തു.
പെഗാസസ് ഫോൺ ചോർത്തലിൽ തുടർ പ്രതിഷേധ പരിപാടികൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ കക്ഷിനേതാക്കൾ യോഗം ചേർന്നു. കേന്ദ്ര സർക്കാർ മറുപടി പറയും പ്രതിഷേധം തുടരാൻ യോഗം തീരുമാനമെടുത്തു.അതിനിടെ സഭാ സ്തംഭനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മുതിർന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ഓക്സിജൻ ക്ഷാമം മൂലം രാജ്യത്ത് ആരും മരിച്ചിട്ടില്ലെന്ന് പറഞ്ഞ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ സഭ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കെ.സി വേണുഗോപാൽ രാജ്യസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി.