ഒടുവിൽ പെപ്സി തിരുത്തുന്നു; ഇന്ത്യക്കാർക്കും ആരോഗ്യമാകാം, ലെയ്‌സിൽ പുതിയ പരീക്ഷണമോ?
പാം ഓയിലും പാമോലിനും ഉപയോഗിക്കുന്നതിനു പകരം സൂര്യകാന്തി എണ്ണയും പാമോലിനും ഉൾപ്പെടുന്ന മിശ്രിതം ഉപയോഗിക്കാനാണ് തീരുമാനം.
ഇന്ത്യൻ വിപണിയിൽ കൂടുതൽ സ്വാധീനം ഉറപ്പാക്കാനുള്ള നിർമായക തീരുമാനമായി പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡായ പൊട്ടറ്റോ ചിപ്‌സ് ബ്രാൻഡായ ലേയ്‌സ്. ഇന്ത്യക്കാർക്ക് കൂടുതൽ ആരോഗ്യകരമായ രീതിയിൽ തയ്യാറാക്കി നൽകാനാണ് ഉടമകളായ പെപ്‌സിയുടെ തീരുമാനം. ഇതിനായി പുതുയ എണ്ണ മിശ്രിതം ഉപയോഗിക്കാനാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. പാം ഓയിലും പാമോലിനും ഉപയോഗിക്കുന്നതിനു പകരം സൂര്യകാന്തി എണ്ണയും പാമോലിനും ഉൾപ്പെടുന്ന മിശ്രിതം ഉപയോഗിക്കാനാണ് ശ്രമം.
പാമോയിൽ ശുദ്ധീകരിച്ചാണ് പാമോലിൻ നിർമിക്കുന്നത്. ഉപ്പിട്ട ലഘുഭക്ഷണങ്ങൾ, നൂഡിൽസ്, ബ്രെഡ്, ഐസ്‌ക്രീം,ബിസ്‌ക്കറ്റുകൾ, ചോക്ലേറ്റുകൾ എന്നിവ നിർമ്മിക്കുന്നവ ഉൾപ്പെടെ ഇന്ത്യയിലെ പല പാക്ക്ഡ് ഫുഡ് ബ്രാൻഡുകളും പാം ഓയിൽ ഉപയോഗിക്കുന്നു. സൂര്യകാന്തി അല്ലെങ്കിൽ സോയാബീൻ എണ്ണയെ അപേക്ഷിച്ച് പാം ഓയിലിനു വളരെ വിലകുറവാണെന്നതാണ് ഇതിന്റെ കാരണം.
ലോകത്ത് ഏറ്റവും വില കുറച്ച് ലേയ്‌സ് കിട്ടുന്നയിടങ്ങളിൽ ഒന്നാണ് ഇന്ത്യ. യു.എസിലെയും യൂറോപ്പിലെയും സമാന ഉൽപന്നങ്ങളിൽ ഉപയോഗിക്കുന്ന ചേരുവകളെ അപേക്ഷിച്ച് വികസ്വര രാജ്യങ്ങളിൽ വിൽക്കുന്ന പാക്കേജുചെയ്ത ഭക്ഷണങ്ങളിൽ വിലകുറഞ്ഞതും ആരോഗ്യകരമല്ലാത്തതുമായ ചേരുവകൾ ഉപയോഗിക്കുന്നുണ്ടെന്ന് വിമർശനം ഉയർന്നിരുന്നു. പ്രതിഷേധം ശക്തമായപ്പോൾ പെപ്‌സികോ ഇന്ത്യ പാമോയിലിന് പകരം സൂര്യകാന്തി എണ്ണയുടെയും പാമോലിനും ഉൾപ്പെടുന്ന മിശ്രിതം ഉപയോഗിച്ച് ലേയ്‌സ് ചിപ്സുകൾ നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.
പാം ഓയിൽ ഉപയോഗിച്ച് തയാറാക്കി പാക്ക് ചെയ്തു വിൽക്കുന്ന ഭക്ഷണം അനാരോഗ്യകരമാണെന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പെപ്‌സികോയുടെ ആസ്ഥാനവും ഏറ്റവും വലിയ വിപണിയുമായ അമേരിക്കയിൽ ലെയ്‌സിനായി സൂര്യകാന്തി, ചോളം, കനോല തുടങ്ങി ഹൃദയത്തിനു ഹാനികരമല്ലാത്ത എണ്ണകളാണ് ഉപയോഗിക്കുന്നത്. ഇതിൽ എൽ.ഡി.എൽ കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്ഡി.എൽ കൊളസ്ട്രോൾ നിലനിർത്താനും സഹായിക്കുന്ന കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ടെന്നാണ് പെപ്സികോയുടെ വാദം.
പെപ്‌സികോയുടെ ചില ഉൽപന്നങ്ങളിൽ പുതിയ എണ്ണ മിശ്രിതത്തിനുള്ള പരീക്ഷണങ്ങൾ കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു. ലോകത്ത് ഏറ്റവും വില കുറച്ച് ലേയ്‌സ് കിട്ടുന്നയിടങ്ങളിൽ ഒന്നാണ് ഇന്ത്യ. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ ഉപയോഗിക്കുന്ന പാക്കുചെയ്ത ഭക്ഷണങ്ങളിൽ വിലകുറഞ്ഞതും ആരോഗ്യകരമല്ലാത്തതുമായ ചേരുവകൾ ഉപയോഗിക്കുന്നുണ്ടെന്ന് വ്യാപക വിമർശം ഉയർന്നിരുന്നു.