പേരറിവാളന്റെ മോചനം: സുപ്രീംകോടതി നടപടി നിരാശാജനകമാണെന്ന് കോൺഗ്രസ്

സുപ്രീംകോടതി നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും കോടതി വിധി ഓരോ കോൺഗ്രസ് പ്രവർത്തകനും ദുഃഖമുണ്ടാക്കുന്നതാണെന്നും കോൺഗ്രസ് നേതാവ് സുർജെവാല

Update: 2022-05-18 08:50 GMT
Editor : afsal137 | By : Web Desk
Advertising

പേരറിവാളിന്റെ മോചനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നിരാശാജനകമെന്ന് കോൺഗ്രസ്. മോചിപ്പിച്ചത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഘാതകനെയാണ്. ഇങ്ങനെയാണോ നിയമവ്യവസ്ഥ നടപ്പിലാക്കേണ്ടതെന്നാണ് കോൺഗ്രസിന്റെ ചോദ്യം. ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകനല്ല,ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് വധിക്കപ്പെട്ടത്. സുപ്രീംകോടതി നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും കോടതി വിധി ഓരോ കോൺഗ്രസ് പ്രവർത്തകനും ദുഃഖമുണ്ടാക്കുന്നതാണെന്നും കോൺഗ്രസ് നേതാവ് സുർജെവാല വ്യക്തമാക്കി

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വിട്ടയച്ചത് സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ്. ഭരണഘടനയുടെ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് മോചനത്തിന് ഉത്തരവിടുന്നുവെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. പേരറിവാളൻ അറസ്റ്റിലാകുമ്പോൾ 19 വയസായിരുന്നു. നേരത്തെ രാഷ്ട്രപതി ഇദ്ദേഹത്തിന്റെ ദയാഹർജി തള്ളിയിരുന്നു. പേരറിവാളന്റെ വധശിക്ഷ സുപ്രീം കോടതി 2014 ഫെബ്രുവരി 18 നു ജീവപര്യന്തമായി ഇളവുചെയ്തിരുന്നു. രാജീവ് ഗാന്ധിയെ കൊല്ലാൻ ഉപയോഗിച്ച ബോംബുണ്ടാക്കാൻ ആവശ്യമായ രണ്ടു ബാറ്ററികൾ കൊണ്ടുവന്നു എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം. ഐ.പി.സി 120 ബി (ഗൂഢാലോചന) , ഐ.പി.സി 320 (കൊലപാതകം) എന്നീ വകുപ്പുകളാണ് പേരറിവാളനെതിരെ ചുമത്തിയിരുന്നത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News