രണ്ട് മുതൽ 17 വയസുവരെയുള്ള കുട്ടികളിൽ കോവാക്സിൻ ഉപയോഗിക്കാൻ അനുമതി
പരീക്ഷണമെല്ലാം പൂർത്തിയാക്കിയതിനാൽ വേണമെങ്കിൽ കുട്ടികളിൽ ഉപയോഗിക്കാമെന്നാണ് ഡിസിജിഐ അറിയിച്ചിരിക്കുന്നത്
Update: 2021-10-12 09:22 GMT


രണ്ട് മുതൽ 17 വയസുവരെയുള്ള കുട്ടികളിൽ കോവാക്സിൻ ഉപയോഗിക്കാൻ അനുമതി. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കുമ്പോൾ കോവാക്സിനും ഉപയോഗിക്കാമെന്നാണ് ഡിസിജിഐ അറിയിച്ചിരിക്കുന്നത്.
എന്നാൽ ആരോഗ്യ മന്ത്രാലയം കുട്ടികളിൽ വാക്‌സിൻ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ല. പരീക്ഷണമെല്ലാം പൂർത്തിയാക്കിയതിനാൽ വേണമെങ്കിൽ കുട്ടികളിൽ ഉപയോഗിക്കാമെന്നാണ് ഡിസിജിഐ അറിയിച്ചിരിക്കുന്നത്. എന്നാൽ കുട്ടികളിൽ വാക്‌സിൻ നൽകുന്നതിൽ ഇന്ത്യ ഇതുവരെ നയപരമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.
നിലവിൽ 18 വയസ്സിനു മുകളിലുള്ളവർക്കാണ് വാക്‌സിൻ നൽകുന്നത്. പല സംസ്ഥാനങ്ങളിലും സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ കുട്ടികളിൽ വാക്‌സിനേഷൻ ആരംഭിക്കുന്നത് ഉചിതമായ തീരുമാനമായിരിക്കും.