'രാഹുൽ യോഗ്യനല്ല'; രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രിം കോടതിയിൽ ഹരജി

ലഖ്‌നൗ ആസ്ഥാനമായുള്ള അഭിഭാഷകൻ അശോക് പാണ്ഡെയാണ് രാഹുലിന്‍റെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെതിരെ ഹരജി നൽകിയത്

Update: 2023-09-05 11:42 GMT
Advertising

ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെ ചോദ്യം ചെയ്ത് സുപ്രിം കോടതിയിൽ ഹരജി. ലോക്സഭാഗത്വം പുനസ്ഥാപിച്ച ലോക്സസഭാ സെക്രട്ടറിയേറ്റിന്‍റെ നോട്ടിഫിക്കേഷന് എതിരെയാണ് ഹരജി. ലഖ്‌നൗ ആസ്ഥാനമായുള്ള അഭിഭാഷകൻ അശോക് പാണ്ഡെയാണ് ഹരജി നൽകിയത്.

ഒരിക്കൽ പാർലമെന്‍റ് അംഗത്വം നഷ്ടമായ രാഹുലിനെതിരെയുള്ള കേസ് ഇതുവരെ റദ്ദാക്കിയിട്ടില്ല. അതിനാൽ തന്നെ അദ്ദേഹത്തിന്‍റെ അംഗത്വം പുനഃസ്ഥാപിച്ചത് 1951-ലെ നിയമം അനുസരിച്ച് ആർട്ടിക്കിൾ 102 ആർ/ഡബ്ല്യു സെക്ഷൻ 8 (3)ന്‍റെ ലംഘനമാണ്.

ഈ പശ്ചാത്തലത്തിൽ, ക്രിമിനൽ മാനനഷ്ടക്കേസിൽ 2 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട രാഹുലിന് ലോക്‌സഭാംഗത്വം നഷ്‌ടപ്പെട്ട ശേഷം ലോക്‌സഭാ സ്പീക്കർക്ക് നഷ്ടപ്പെട്ട അംഗത്വം തിരികെ നൽകിയത് ശരിയായില്ലെന്നും അതിനാൽ ലോക്‌സഭാ വിജ്ഞാപനം റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ, ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്?’ എന്നു നടത്തിയ പരമാർശത്തിന് പിന്നാലെയാണ് രാഹുൽ എം.പി.സ്ഥാനത്ത് നിന്ന് അയോഗ്യനായത്. പൂർണേശ് മോദി നൽകിയ പരാതിയില്‍ മാർച്ച് 23നു സൂറത്ത് മജിസ്ട്രേട്ട് കോടതി രാഹുലിന് രണ്ടു വർഷം തടവും പിഴയും വിധിച്ചിരുന്നു. ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ജില്ലാ കോടതിയേയും ഗുജറാത്ത് ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്നാണ് സുപ്രിം കോടതിയിൽ നിന്ന് രാഹുലിന് അനുകൂല വിധി ലഭിക്കുകയായിരുന്നു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News