യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടർപഠനം; ഹരജികൾ ഇന്ന് പരിഗണിക്കും

സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്.

Update: 2022-11-22 01:34 GMT
യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടർപഠനം; ഹരജികൾ ഇന്ന് പരിഗണിക്കും
AddThis Website Tools
Advertising

ന്യൂഡൽഹി: യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികളുടെ തുടർപഠനവുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. യുദ്ധത്തെ തുടർന്ന് മടങ്ങിയ എത്രപേര്‍ മറ്റ് രാജ്യങ്ങളിലെ മെഡിക്കല്‍ കോളജുകളില്‍ ചേര്‍ന്ന് പഠനം പുനരാരംഭിച്ചിട്ടുണ്ടെന്ന് കോടതി കഴിഞ്ഞ തവണ കേന്ദ്രത്തോട് ചോദിച്ചിരുന്നു.

ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്. യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ പഠനം തുടരാന്‍ സൗകര്യം ഒരുക്കുമെന്ന് കേന്ദ്രം നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

Web Desk

By - Web Desk

contributor

Similar News