തുടർച്ചയായ 16 ദിവസമായി പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല, ഇപ്പോഴത്തെ നിരക്കുകൾ...
ഏപ്രിൽ ആറിന് ലിറ്ററിന് 80 പൈസയായതാണ് അവസാനമായുണ്ടായ വർധനവ്
മുംബൈ: തുടർച്ചയായ 16 ദിവസമായി പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. ഏപ്രിൽ ആറിന് ലിറ്ററിന് 80 പൈസയായതാണ് അവസാനമായുണ്ടായ വർധനവ്. മാർച്ച് 22 മുതൽ വില കൂടിത്തുടങ്ങിയ ശേഷമുള്ള 14ാം വർധനവായിരുന്നത്. ഇതുവഴി പെട്രോൾ, ഡീസൽ എന്നിവ ലിറ്ററിന് പത്തു രൂപയാണ് കൂടിയിരുന്നത്.
വിവിധ മെട്രോ നഗരങ്ങളിലെ ഇന്ധന വില
ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 105.41 രൂപയും ഡീസലിന് 96.67 രൂപയുമാണുള്ളത്. മുംബൈയിൽ പെട്രോളിന് 120.51 രൂപയും ഡീസലിന് 104.77 രൂപയും നൽകേണ്ടി വരുന്നു. എന്നാൽ ചെന്നൈയിലെ പെട്രോൾ വില 110.85 രൂപയും ഡീസൽ വില 100.94 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് 115.2 രൂപയും ഡീസലിന് 99.83 രൂപയുമാണ് ഈടാക്കുന്നത്. നാലു മെട്രോ നഗരങ്ങളിൽ ഇന്ധനവില ഏറ്റവും കൂടുതൽ മുംബൈയിലാണ്. വാല്യു ആഡഡ് ടാക്‌സിനനുസരിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന വില മാറ്റം വരുന്നതാണ്.
നേരത്തെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാലത്ത് ക്രൂഡ് ഓയിൽ വില കൂടിയിട്ടും ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു ഈ രീതി പിന്തുടർന്നത്. സർക്കാർ നിയന്ത്രണത്തിലുളള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികൾ നിത്യേനയാണ് ഇന്ധന വില പുതുക്കാറുള്ളത്. അന്താരാഷ്ട്ര മാർക്കറ്റിലെ ക്രൂഡ് ഓയിൽ വില, രൂപ-ഡോളർ എക്‌സ്‌ചേഞ്ച് നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കൽ നടത്തുക. വിലയിലുള്ള മാറ്റം കാലത്ത് ആറു മണി മുതൽ നടപ്പാക്കപ്പെടും.
2022 ജനുവരി-മാർച്ച് മാസങ്ങളിൽ നിരക്ക് കൂടിയിട്ടും ഇന്ധന വില വർധിപ്പിക്കാത്തതിനാൽ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവ വിപണന നഷ്ടം നേരിടുമെന്നാണ് ഫിച്ച് റേറ്റിങ്‌സ് പറയുന്നത്. ഇന്ധനാവശ്യങ്ങൾക്ക് ഇന്ത്യ 85 ശതമാനവും ഇതര രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര വിലയുമായി ആഭ്യന്തര വിപണിയിലെ വില ബന്ധപ്പെട്ടിരിക്കുന്നു. ആഗോളതലത്തിൽ യുഎസിലെ ബ്രൻറ് ക്രൂഡ് ഓയിൽ വില 81 സെൻർ കോയിൻ (0.8 ശതമാനം) കുറഞ്ഞ് ബാരലിന് 107.52 ഡോളറിലെത്തിയിരിക്കുകയാണ്. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് വില 72 സെൻറർ കോയിൻ(0.7 ശതമാനം) കുറഞ്ഞ് ബാരലിന് 103.07 ഡോളറായിരിക്കുകയാണ്.
Petrol and diesel prices remain unchanged for 16 consecutive days.