ആറാംഘട്ടത്തിൽ ഡൽഹിയിൽ ജനവിധി തേടുന്നത് 162 സ്ഥാനാർഥികള്‍

മൂന്നാം തവണയും മുഴുവൻ സീറ്റുകളിലേയും വിജയമാണ് ബി.ജെ.പി ലക്ഷ്യം

Update: 2024-05-25 00:51 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ടത്തിൽ ഡൽഹിയിൽ ജനവിധി തേടുന്നത് 162 സ്ഥാനാർഥികളാണ്. മൂന്നാം തവണയും മുഴുവൻ സീറ്റുകളിലേയും വിജയമാണ് ബി.ജെ.പി ലക്ഷ്യം. എന്നാൽ ആം ആദ്മി പാർട്ടിയുമായി ചേർന്ന് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് കോൺഗ്രസ്. ജയിലിന് വോട്ടിലൂടെ മറുപടി എന്ന ക്യാമ്പയിൻ ജനങ്ങൾ ഏറ്റെടുത്തു എന്ന വിശ്വാസത്തിലാണ് ആം ആദ്മി പാർട്ടി.

രാജ്യ തലസ്ഥാനത്തെ അധികാരം ഇരുമുന്നണികളുടെയും അഭിമാന പോരാട്ടമാണ്. അതുകൊണ്ടുതന്നെ അവസാന ലാപ്പിൽ ദേശീയ നേതാക്കൾ ഒക്കെയും ശക്തമായ പ്രചാരണമാണ് ഡൽഹിയിലെ വിവിധ മണ്ഡലങ്ങളിൽ നടത്തിയത്. സിറ്റിങ് എംപിമാരുടെ പ്രവർത്തനത്തിൽ ജനങ്ങൾക്ക് താല്പര്യം ഇല്ലാതായതോടെയാണ് ഇത്തവണ പുതിയ സ്ഥാനാർത്ഥികളെ ബി.ജെ.പി അവതരിപ്പിച്ചത്. നോർത്ത് ഈസ്റ്റ് സ്ഥാനാർഥി മനോജ് തിവാരിയെ മാത്രമാണ് നിലനിർത്തിയത്. കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറാണ് മനോജ് തിവാരിയുടെ എതിരാളി. ന്യൂഡൽഹി മണ്ഡലത്തിൽ രണ്ടുതവണ വിജയിച്ച മീനാക്ഷി ലേഖിയെ മാറ്റിയാണ്, സുഷുമാ സ്വരാജിന്‍റെ മകൾ ബാൻസുരി സ്വരാജിനെ ഇറക്കിയത്. എ.എ.പിയുടെ സോമനാഥ് ഭാരതിയാണ് എതിർ സ്ഥാനാർഥി. ചാന്ദിനി ചൗക്ക് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി പ്രവീൺ കനന്തൽവാളിനെ നേരിടുന്നത് കോൺഗ്രസ് സ്ഥാനാർഥി ജെപി അഗർവാൾ ആണ്.

വെസ്റ്റ് ഡൽഹിയിൽ കമൽ ജിത് ശർവാന്തിനോട് ഏറ്റുമുട്ടുന്നത് എഎ പി സ്ഥാനാർഥി മഹാബൽ മിശ്രയാണ്. സൗത്ത് ഡൽഹിയിൽ ബി.ജെ.പിയുടെ റാംവീർ ബിദൂരിയുമായി ഏറ്റുമുട്ടുന്നത് ആം ആദ്മി സ്ഥാനാർഥി സാഹിറാമാണ്. നോർത്ത് വെസ്റ്റ് ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർഥി ഉദിത് രാജനെതിരെ മത്സരിക്കുന്നത് ബി.ജെ.പിയുടെ യോഗേന്ദർ ചണ്ടോലിയയാണ്. ഡൽഹിയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി കുൽദീപ്കുമാർ മത്സരിക്കുന്നത് ഈസ്റ്റ് ഡൽഹിയിലാണ്. ബി.ജെ.പിയുടെ എച്ച്.ഡി മൽഹോത്രയാണ് എതിർ സ്ഥാനാർഥി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News