‘അശ്ശീല ഉള്ളടക്കം’;18 ഒടിടി പ്ലാറ്റ്ഫോമുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം

19 വെബ്‌സൈറ്റുകൾക്കും 10 ആപ്പുകൾക്കുമെതിരെയും നടപടിയെടു​ത്തിട്ടുണ്ട്

Update: 2024-12-19 10:29 GMT
Advertising

ന്യൂഡൽഹി: അശ്ശീല ഉള്ളടക്കം പ്രസിദ്ധീകരിച്ച 18 ഒടിടി പ്ലാറ്റ്ഫോമുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം. ഇൻഫോ‌ർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സഹമന്ത്രി എൻ. മുരുകൻ ലോക്സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐടി 2021 നിയമ പ്രകാരം അശ്ലീല ഉള്ളടക്കം പബ്ലിഷ് ചെയ്യുന്നതിനെ നിയന്ത്രിക്കാൻ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു.

ഈ വ്യവസ്ഥകൾ പ്രകാരമാണ് ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം 18 ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഫ്ലിക്‌സ്, എക്‌സ് പ്രൈം, ബെഷാരംസ്, മൂഡ് എക്‌സ്, പ്രൈം പ്ലേ എന്നിവക്കെതിരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമെ 19 വെബ്‌സൈറ്റുകൾ, 10 ആപ്പുകൾ (ഗൂഗിൾ പ്ലേ സ്റ്റോറിൽ 7, ആപ്പിൾ ആപ്പ് സ്റ്റോറിൽ 3), ഈ പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട 57 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവക്കുമെതിരെയും നടപടിയെടുത്തിട്ടുണ്ട്.

യൂട്യൂബ് ഉൾപ്പടെയുള്ള ഡിജിറ്റൽ മാധ്യമങ്ങളിലെ വാർത്തകളും പരിപാടികളും ഐടി നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത,സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം തുടങ്ങിയവയെ മുൻനിർത്തി ഉള്ളടക്കങ്ങൾ നിയന്ത്രിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News