പരീക്ഷാ ഹാൾടിക്കറ്റിൽ മോദിയും ധോണിയും; വിദ്യാർഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ബിഹാർ സർവകലാശാല

അന്വേഷണത്തിന് ശേഷം കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് രജിസ്ട്രാർ

Update: 2022-09-12 06:57 GMT
Editor : Lissy P | By : Web Desk
Advertising

പട്ന: ബിഹാർ യൂണിവേഴ്‌സിറ്റി നൽകിയ ഹാൾടിക്കറ്റിൽ വിദ്യാർഥികളുടെ ചിത്രത്തിന് പകരം അച്ചടിച്ച് വന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെയും ബിഹാർ ഗവർണർ ഫാഗു ചൗഹാൻ തുടങ്ങിയവരുടെ ചിത്രങ്ങൾ.

ദർഭംഗ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലളിത് നാരായൺ മിഥില യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന മധുബനി, സമസ്തിപൂർ, ബെഗുസാരായി ജില്ലകളിലെ ബിഎ മൂന്നാം ഭാഗം വിദ്യാർഥികളുടെ അഡ്മിറ്റ് കാർഡിലാണ് പ്രമുഖരുടെ ഫോട്ടോ അച്ചടിച്ച് വന്നത്. സംഭവം സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചതോടെ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു. ബന്ധപ്പെട്ട വിദ്യാർഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്ന് സർവകലാശാല രജിസ്ട്രാർ മുഷ്താഖ് അഹമ്മദ് പറഞ്ഞു. അന്വേഷണത്തിന് ശേഷം കുറ്റക്കാർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും രജിസ്ട്രാർ അറിയിച്ചു.

'അഡ്മിറ്റ് കാർഡുകൾ തയ്യാറാക്കുന്നതിനായി ഫോട്ടോഗ്രാഫുകളും മറ്റ് വിശദാംശങ്ങളും വിദ്യാർഥികളാണ് അപ്ലോഡ് ചെയ്യേണ്ടിയിരുന്നത്. അവരിൽ ചിലർ മനപ്പൂർവം ഇത്തരം ഫോട്ടോകൾ അപ് ലോഡ് ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്ക് പുതിയ ഹാൾടിക്കറ്റ് നൽകിയെന്നും സർവകലാശാല അറിയിച്ചു. അന്വേഷണത്തിന് ശേഷം മാതൃകാപരമായ നടപടി സ്വീകരിക്കും. എപ്പിസോഡ് സർവകലാശാലയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്നു. പ്രധാനമന്ത്രിയുടെയും ഗവർണറുടെയും ഫോട്ടോകൾ ദുരുപയോഗം ചെയ്യുന്നതും ഗുരുതരമായ കാര്യമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് വർഷങ്ങൾക്ക് മുമ്പ് മുസാഫർപൂരിൽ നിന്നും സമാനമായ രീതിയിൽ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. മാതാപിതാക്കളുടെ സ്ഥാനത്ത്ബോ ളിവുഡ് താരങ്ങളായ ഇമ്രാൻ ഹാഷ്മി, സണ്ണി ലിയോൺ എന്നിവരുടെ പേരുകളാണ് ഒരു വിദ്യാർഥി നൽകിയത്. ഈ സംഭവവും സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News