'ദീർഘായുസ്സിനും ആയുരാരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്നു' - സോണിയയ്ക്ക് പ്രധാനമന്ത്രിയുടെ പിറന്നാൾ ആശംസ

ഇന്ന് 78ാം പിറന്നാൾ ആഘോഷിക്കുകയാണ് കോൺഗ്രസ് മുൻ അധ്യക്ഷ കൂടിയായ സോണിയ ഗാന്ധി

Update: 2024-12-09 05:20 GMT
Advertising

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിക്ക് പിറന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീർഘായുസ്സും ആയുരാരോഗ്യവുമുണ്ടാകാൻ പ്രാർഥന എന്നാണ് മോദിയുടെ ആശംസ. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസ നേർന്നത്.

ഇന്ന് 78ാം പിറന്നാൾ ആഘോഷിക്കുകയാണ് കോൺഗ്രസ് മുൻ അധ്യക്ഷ കൂടിയായ സോണിയ ഗാന്ധി. ആഘോഷങ്ങൾ പാടില്ലെന്നാണ് പാർട്ടിക്ക് സോണിയ നൽകിയിരിക്കുന്ന നിർദേശം. കൈക്ക് പരിക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലാണ് സോണിയ ഗാന്ധി.

സോണിയ ഗാന്ധിക്ക് ജോർജ് സോറോസ് ഫൗണ്ടേഷൻ ഫണ്ട് നൽകുന്ന ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ബിജെപി ആരോപിക്കുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ പിറന്നാൾ ആശംസ എന്നതാണ് ശ്രദ്ധേയം. കശ്മീർ സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന ആശയത്തിന്റെ പിന്തുണക്കാരാണ് ജോർജ് സോറോസ് എന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലെ വിദേശ ഇടപെടലുകളാണ് ഈ കൂട്ടുകെട്ടിലൂടെ വ്യക്തമാകുന്നതെന്നാണ് എക്‌സ് പോസ്റ്റിൽ ബിജെപി ആരോപിച്ചത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News