പാർലമെന്‍റിലെ പ്രധാനമന്ത്രിയുടെ വിമർശനങ്ങൾക്ക് പ്രതിപക്ഷം മറുപടി നൽകും

വിവിധ ധനബില്ലുകൾ പരിഗണിക്കുന്ന രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചകളും നടക്കും

Update: 2024-02-06 01:33 GMT
Editor : Jaisy Thomas | By : Web Desk

നരേന്ദ്ര മോദി

Advertising

ഡല്‍ഹി: പ്രധാനമന്ത്രി ലോക്സഭയില്‍ നടത്തിയ വിമർശനങ്ങൾക്ക് മറുപടി നൽകാൻ പ്രതിപക്ഷം. പൊതുപരീക്ഷകളിലെ കൃത്രിമത്വം തടയാൻ ഇന്നലെ അവതരിപ്പിച്ച ബില്ലിൻമേൽ ലോക്സഭ ഇന്ന് ചർച്ച നടത്തിയേക്കും. വിവിധ ധനബില്ലുകൾ പരിഗണിക്കുന്ന രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചകളും നടക്കും.

കഴിഞ്ഞ കാല സർക്കാരുകളെ നിശിതമായ ഭാഷയിൽ ആണ് പ്രധാനമന്ത്രി ഇന്നലെ വിമർശിച്ചത്. കാര്യമായ പ്രഖ്യാപനങ്ങൾ ഇല്ലാതെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പ്രസംഗം എന്ന് ബജറ്റിനെ പ്രതിപക്ഷം കുറ്റപ്പെടുത്തിയതിന് പിന്നാലെ ആണ് പ്രധാന മന്ത്രിയുടെ വിമർശനം. ഇന്നലെ പ്രധാന മന്ത്രിയുടെ പ്രസംഗത്തിനിടെ നിരവധി ചോദ്യങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും സ്പീക്കർ അനുമതി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിൽ ഇന്ന് സഭയിൽ സ്പീക്കറോട് അവസരം തേടാൻ ആണ് പ്രതിപക്ഷ നീക്കം.

മൽസര പരീക്ഷകളിൽ ക്രമക്കേട് തടയാൻ കൊണ്ട് വന്ന പൊതുപരീക്ഷ ക്രമക്കേട് നിരോധന ബിൽ ലോക്സഭ ഇന്ന് ചർച്ചയ്ക്ക് എടുത്തേക്കും. ജമ്മു കശ്മീരിലെ ധനവിനിയോഗം ഉൾപ്പടെയുള്ള ധന ബില്ലുകൾ ആണ് ഇന്ന് രാജ്യസഭയിൽ ചർച്ച ചെയ്യുക. വോട്ട് ഓൺ അക്കൗണ്ട് ആയി അവതരിപ്പിക്കുന്ന ബില്ലുകൾക്ക് ശേഷം രാഷ്ട്രപതിയുടെ നയപ്രഖ്യാപന നന്ദി പ്രമേയ ചർച്ച രാജ്യസഭയിൽ പുനരാരംഭിക്കും. സഭാ നടപടികൾ വെട്ടി ചുരുക്കി പാർലമെൻ്റ് ബജറ്റ് സമ്മേളനം നേരത്തെ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടായേക്കും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News