ഗോവധം നടത്തിയയാളെ സംരക്ഷിച്ചതിന് യു.പിയിൽ നാലു പൊലീസുകാരെ സസ്പെൻഡ് ചെയ്തു
ഗ്രാമീണർ പരാതി നൽകിയതിനെ തുടർന്ന് സർക്കിൾ ഓഫീസർ നടത്തിയ അന്വേഷണപ്രകാരമാണ് രണ്ട് സബ്ഇൻസ്‌പെക്ടർമാർക്കും കോൺസ്റ്റബിൾമാർക്കും എതിരെയുള്ള നടപടി
Update: 2021-09-11 10:51 GMT
ഫത്തേപൂർ: ഗോവധം നടത്തിയയാളെ സംരക്ഷിച്ചെന്ന പേരിൽ യു.പിയിൽ നാലു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സബ് ഇൻസ്‌പെക്ടർമാരായ ഷാമി അഷ്‌റഫ്, അനീഷ് കുമാർ സിംഗ്, ഹെഡ് കോൺസ്റ്റബിൾ മനോജ് കുമാർ, കോൺസ്റ്റബിൾ രാജേഷ് തിവാരി എന്നിവർക്കെതിരെയാണ് നടപടിയെടുത്തതെന്ന് സീനിയർ പൊലീസ് ഓഫീസറായ രാജേഷ് കുമാർ അറിയിച്ചു.
ഗ്രാമീണർ പരാതി നൽകിയതിനെ തുടർന്ന് സർക്കിൾ ഓഫീസർ നടത്തിയ അന്വേഷണപ്രകാരമാണ് നടപടി.
ഖഖ്രെരു പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഗോവധം നടത്തിയെന്ന് ആരോപിക്കപ്പെട്ട ഹൈദറിനെ ഇവർ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.