രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർമുവിന് പ്രതിപക്ഷ പാർട്ടികളിൽ നിന്നും പിന്തുണ

വോട്ടർമാരിൽ 60 ശതമാനം പേരുടെയും പിന്തുണ ദ്രൗപതി മുർമു ഉറപ്പിച്ചു

Update: 2022-07-16 02:15 GMT
Editor : ijas
Advertising

ന്യൂഡല്‍ഹി: എൻ.ഡി.എയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് പ്രതിപക്ഷ പാർട്ടികളിൽ നിന്നും പിന്തുണ. വോട്ടർമാരിൽ 60 ശതമാനം പേരുടെയും പിന്തുണ ദ്രൗപതി മുർമു ഉറപ്പിച്ചു. തിങ്കളാഴ്ചയാണ് രാഷ്‌ട്രപതി തെരെഞ്ഞെടുപ്പ്.

ശിവസേനയ്ക്ക് പിന്നാലെ ഉത്തർ പ്രദേശിലെ സമാജ് വാദി പാർട്ടി മുന്നണിയിലെ ഭാരതീയ സമാജ് പാർട്ടിയും ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചു. രാഷ്‌ട്രപതി തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഒറ്റയ്ക്ക് ജയിക്കാനുള്ള വോട്ട് എൻ.ഡി.എയ്ക്ക് ഉണ്ടായിരുന്നില്ല. ഒഡീഷ കാരിയായ ദ്രൗപതി മുർമുവിന്‍റെ പേര് പ്രഖ്യാപിച്ചപ്പോൾ തന്നെ ബിജു ജനതാദൾ പിന്തുണ അറിയിച്ചു. ആന്ധ്രയിലെ വൈ.എസ്.ആർ കോൺഗ്രസ്, എ.ഐ.ഡി.എം.കെ, ടി.ഡി.പി, ജെ.ഡി.എസ്,ശിരോമണി അകാലിദൾ, ദലിത് രാഷ്ട്രീയം ഉയർത്തി പിടിക്കുന്ന ബി.എസ്.പി എന്നീ പാർട്ടികളും പിന്നീട് തുണച്ചു.

ശിവസേനയിലെ 19 എം.പി മാരിൽ 12 പേരും ദ്രൗപതി മുർമുവിന് വേണ്ടി സമ്മർദ്ദം ചെലുത്തിയതോടെ എൻ.ഡി.എ സ്ഥാനാർഥിക്കു ഉദ്ധവ് താക്കറെയും പിന്തുണയുമായി എത്തി. നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ 50 ശതമാനം പേരുടെ പിന്തുണയുണ്ടായിരുന്ന എൻ.ഡി.എ സ്ഥാനാർഥി പത്ത് ശതമാനം വോട്ട് കൂടി അധികമായി ഇതിനകം ഉറപ്പിച്ചു കഴിഞ്ഞു. ബിജെപിയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ വേണ്ടിയാണ് മഹാരാഷ്ട്രയിൽ ഓപ്പറേഷൻ താമര നടത്തിയതെന്ന് പ്രതിപക്ഷത്തിന്‍റെ സ്ഥാനാർഥി യശ്വന്ത് സിൻഹ പറഞ്ഞു

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News