രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ; വിജയം ഉറപ്പിച്ച് എൻ.ഡി.എ
ജൂലൈ 21 നാണ് വോട്ടെണ്ണൽ
ഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കും. ദ്രൗപദി മുർമു വിജയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ബി.ജെ.പി ക്യാമ്പ്. എന്നാൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ആശയക്കുഴപ്പം അവസാനിച്ചിട്ടില്ല. എൻ.ഡി.എ സ്ഥാനാർഥി ദ്രൗപതി മുർമുവും പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയും അവസാന വട്ട കൂടിക്കാഴ്ചകളിലാണ്. ദ്രൗപതി മുർമുവിന് പ്രതിപക്ഷ ചേരിയിൽ നിന്ന് പോലും പിന്തുണ ലഭിച്ചതോടെ എൻ.ഡി.എ വിജയം ഉറപ്പിച്ചു. ശിവസേന, ജെ.എം.എം,
എസ്.ബിഎസ്.പി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളാണ് മുർമുവിന് പിന്തുണ പ്രഖ്യാപിച്ചത്. 17 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായാണ് യശ്വന്ത് സിൻഹയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇതിന് പുറമെ ആം ആദ്മിയും ഇന്നലെ പിന്തുണ നൽകി. ജെ.എം.എം അധ്യക്ഷൻ ഹേമന്ദ് സോറനുമായി ഇന്നലെ സിൻഹ കൂടിക്കാഴ്ച നടത്തി. നാളെ രാവിലെ 10 മുതൽ 5 വരെയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്. എംപി മാർക്ക് പച്ചയും എം.എൽ.എമാർക്ക് പിങ്ക് കളറിലുമുള്ള ബാലറ്റാണ് നൽകുക. ജൂലൈ 21 നാണ് വോട്ടെണ്ണൽ.