രാഷ്ട്രപതിയുടെ ഉത്തം സേവാ മെഡല്‍ രണ്ട് മലയാളികള്‍ക്ക്;കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യ ചക്ര
ഒളിന്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രക്കും പുരസ്കാരം
Update: 2022-01-25 11:47 GMT
രാഷ്ട്രപതിയുടെ ഉത്തം സേവാ മെഡല്‍ രണ്ട് മലയാളികള്‍ക്ക്. ലെഫ്റ്റനന്റ് ജനറല്‍ ജോണ്‍സണ്‍ പി മാത്യു, ലെഫ്റ്റനന്റ് ജനറല്‍ പി.ഗോപാലകൃഷ്ണമേനോന്‍ എന്നിവരാണ് ഈ ബഹുമതിക്ക് അര്‍ഹരായത്. കശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. ആറ് പേർക്കാണ് ശൗര്യചക്ര നൽകി രാജ്യം ആദരമർപ്പിച്ചത്.
കേരളത്തിൽ നിന്ന് നാല് പേർക്ക് ഉത്തം ജീവൻ രക്ഷാ പതക് ലഭിച്ചു. അൽഫാസ് ബാവു, കൃഷ്ണൻ, കുമാരി മയൂഖ വി, മുഹമ്മദ് അദ്നാൻ മൊഹിയുദ്ദീൻ എന്നിവർക്കാണ് ഉത്തം ജീവൻ രക്ഷാ പതക് ലഭിച്ചത്.
അതിവിശിഷ്ട സേവാ മെഡല്‍ ലെഫ്റ്റനന്റ് ജനറല്‍ എം ഉണ്ണികൃഷ്ണന്‍ നായര്‍ക്കും ലഭിച്ചു. ഒളിന്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രക്ക് രാഷ്ട്രപതിയുടെ പരംവിശിഷ്ട് സേവാ മെഡല്‍ പുരസ്‌കാരവും ലഭിച്ചു.